തമിഴകത്തിന്റെ സൂപ്പർ താരം ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് മുതൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അട്ടകത്തി, മദ്രാസ്, കാല, കബാലി, സര്‍പട്ട പരമ്പരൈ, നച്ചത്തിരം നഗര്‍ഗിരത് എന്നിവക്ക് ശേഷം പാ രഞ്ജിത് ഒരുക്കുന്ന ഈ ചിത്രം സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ ആണ് നിർമ്മിക്കുന്നത്. ഈ ബാനറിൽ ഒരുങ്ങുന്ന ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണിതെന്നും അദ്ദേഹം പറയുന്നു. ത്രീഡിയിൽ ഒരുക്കാൻ പോകുന്ന ഈ ചിത്രം ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കുന്നത്. കെ ജി എഫ് എന്ന കന്നഡ സിനിമാ സീരിസിലൂടെ പ്രശസ്തമായ കോളാർ ഗോൾഡ് മൈനിന്റെ, ആരംഭകാലത്തെ കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് സൂചന. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് നടന്ന കഥയാണ് പറയുന്നതെന്നും, ഇപ്പോൾ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന യഥാർത്ഥ കോളാർ ഗോൾഡ് മൈനിങ് ഫീൽഡിലാണ് ഈ ചിത്രത്തിന്റെ നിർണ്ണായക ഭാഗങ്ങൾ ചിത്രീകരിക്കുകയെന്നും വാർത്തകൾ വരുന്നുണ്ട്.
മൈതാനം എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേരെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും, ആ വാർത്തക്ക് ഇതുവരെ സ്ഥിതീകരണം ലഭിച്ചിട്ടില്ല. ജി വി പ്രകാശ് കുമാറാണ് ഈ വമ്പൻ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. വിക്രത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും ഇതെന്നാണ് സൂചന. വലിയ താരനിര തന്നെ ഇതിൽ അണിനിരക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും വിക്രം ആരാധകരും തെന്നിന്ത്യൻ സിനിമ പ്രേമികളും ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമായി ഇപ്പോൾ തന്നെ ചിയാൻ 61 മാറിക്കഴിഞ്ഞു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.