മെഗാ സ്റ്റാർ ചിരഞ്ജീവി തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ഈ വരുന്ന ഒക്ടോബർ രണ്ടാം തീയതി പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്ത സൈ രാ നരസിംഹ റെഡ്ഢി എന്ന ചിത്രവുമായാണ് അദ്ദേഹം എത്തുന്നത്. റാം ചരൺ നിർമ്മിച്ച ഈ ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രം നരസിംഹ റെഡ്ഢി എന്ന സ്വാതന്ത്ര്യ സമര പോരാളിയുടെ കഥയാണ് പറയുന്നത്. അതിന്റെ മലയാളം പതിപ്പിന്റെ പ്രചരണാർത്ഥം കേരളത്തിൽ എത്തിയ ചിരഞ്ജീവിക്ക് ഒപ്പം ആ ചടങ്ങിൽ മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, സംവിധായകൻ അരുൺ ഗോപി എന്നിവരും പങ്കെടുത്തു. അവിടെ വെച്ച് ചിരഞ്ജീവി പറഞ്ഞത് പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ എന്ന മോഹൻലാൽ ചിത്രം തനിക്കു ഏറെ ഇഷ്ടപ്പെട്ടു എന്നാണ്.
പൃഥ്വിരാജ് എന്ന സംവിധായകന്റെ കീഴിൽ അഭിനയിക്കാൻ തനിക്കു മോഹം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരസിംഹ റെഡ്‌ഡിയിൽ ഒരു വേഷം ചെയ്യാൻ താൻ പൃഥ്വിരാജ് സുകുമാരനെ ക്ഷണിച്ചിരുന്നു എന്ന കാര്യവും ചിരഞ്ജീവി വെളിപ്പെടുത്തി. ബ്ലെസ്സി ഒരുക്കുന്ന ആടു ജീവിതത്തിന്റെ ഷൂട്ടിംഗ് ആയി ബന്ധപെട്ടു ഡേറ്റ് ക്ലാഷ് വന്നത് കൊണ്ടാണ് താൻ നരസിംഹ റെഡ്‌ഡിയിൽ നിന്ന് ഒഴിവായത് എന്ന് പൃഥ്വിരാജ് പറഞ്ഞു. ലൂസിഫർ തെലുങ്ക് റീമേക് റൈറ്റ്സ് മേടിച്ചതു ചിരഞ്ജീവി ആയതു കൊണ്ട് തന്നെ അദ്ദേഹം അത് ചെയ്ത് കാണാൻ തനിക്കു ആഗ്രഹം ഉണ്ടെന്നും, ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു. നരസിംഹ റെഡ്ഢിയുടെ മലയാളം പതിപ്പിന് ശബ്ദ വിവരണം നൽകിയിരിക്കുന്നത് സൂപ്പർ താരം മോഹൻലാൽ ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.