വർഷങ്ങൾക്ക് ശേഷം ചിരഞ്ജീവി ഒരു ഫാന്റസി ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. ബിംബിസാര എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് കാലുകുത്തിയ വസിഷ്ഠയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. UV ക്രിയേഷൻസിന്റെ ബാനറിൽ വംശി, പ്രമോദ്, വിക്രം ചിത്രം നിർമിക്കുന്നു. ‘ജഗദേക വീരുഡു അതിലോക സുന്ദരി’ പോലെയുള്ള മറ്റൊരു ഫാന്റസി എന്റർടെയ്‌നറിൽ ചിരഞ്ജീവിയെ കാണാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നതാണ് ഈ പ്രഖ്യാപനം.
മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പിറന്നാൾ ദിനമായ ഇന്ന് സംവിധായകൻ വസിഷ്ഠ ചിത്രത്തിന്റെ യുണിവേഴ്‌സ് പുറത്തുവിട്ടു. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, ആകാശം, അഗ്നി, വായു എന്നിവ നിറയുന്നതാണ് അന്നൗൺസ്‌മെന്റ് പോസ്റ്ററിൽ കാണുന്നത്. പ്രേക്ഷകർ ചിന്തിക്കുന്നതിലും അപ്പുറമാണ് ചിത്രത്തിൽ ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റർ.
UV ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം വൻ ബഡ്ജറ്റിൽ തന്നെയാണ് നിർമ്മിക്കപ്പെടുന്നത്. പി ആർ ഒ – ശബരി
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.