ഉലക നായകൻ കമൽ ഹാസൻ നായകനായി അഭിനയിച്ച വിക്രം ഇപ്പോൾ മഹാവിജയം നേടി കുതിക്കുകയാണ്. ലോകേഷ് കനകരാജ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ മുന്നൂറു കോടിയെന്ന ആഗോള ഗ്രോസ് കളക്ഷൻ ലക്ഷ്യമാക്കി കുതിക്കുകയാണ്. വൈകാതെ തന്നെ തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായും വിക്രം മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ്, നരെയ്ൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചതും കമൽ ഹാസൻ തന്നെയാണ്. തന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിലാണ് കമൽ ഹാസൻ ഈ ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ വിക്രം കണ്ട്, ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട്, കമൽ ഹാസനും സംവിധായകൻ ലോകേഷ് കനകരാജിനും തന്റെ വസതിയിൽ വിരുന്നൊരുക്കിയിരിക്കുകയാണ് തെന്നിന്ത്യൻ സിനിമയിലെ മെഗാ സ്റ്റാർ എന്നറിയപ്പെടുന്ന തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി.
ചിരഞ്ജീവിക്കൊപ്പം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ഈ വിരുന്നിന്റെ ഭാഗമായി. പൂച്ചെണ്ട് നല്‍കി, പൊന്നാടയണിയിച്ചാണ് ചിരഞ്ജീവി കമല്‍ ഹാസനെ വിരുന്നിലേക്കു സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ചിരഞ്ജീവി തന്നെയാണ് ഈ വിരുന്നിനെക്കുറിച്ച് ഏവരെയും അറിയിച്ചത്. വിക്രം നേടുന്ന ഈ മഹാവിജയത്തിൽ പ്രിയ കൂട്ടുകാരൻ കമൽ ഹാസനെ അനുമോദിക്കുകയാണ് എന്ന് കുറിച്ച ചിരഞ്ജീവി, എന്തൊരു ത്രില്ലിംഗ് സിനിമയാണ് വിക്രമെന്നും കുറിച്ചിട്ടുണ്ട്. ചിരഞ്ജീവി ഇപ്പോൾ പൂർത്തിയാക്കുന്നത് മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമായ ലൂസിഫറിന്റെ തെലുങ്കു റീമേക്കായ ഗോഡ്ഫാദർ ആണ്. സൽമാൻ ഖാൻ ആ ചിത്രത്തിൽ അതിഥിതാരമായി എത്തുന്നുണ്ട്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.