Thala Ajith In Viswasam Movie Stills
തല അജിത്തിനെ നായകനാക്കി സിരുതൈ ശിവ സംവിധാനം ചെയ്ത നാലാമത്തെ ചിത്രമായ വിശ്വാസം ഇപ്പോൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടി മുന്നോട്ടു കുതിക്കുകയാണ്. ആദ്യ ആഴ്ച കൊണ്ട് വേൾഡ് വൈഡ് കളക്ഷൻ ആയി നൂറു കോടി രൂപ നേടിയ ഈ ചിത്രം തമിഴ് നാട്ടിലും ഗംഭീരമായി മുന്നേറുകയാണ്. രജനികാന്ത് ചിത്രമായ പേട്ടയെ പോലും തമിഴ് നാട്ടിൽ അജിത്തിന്റെ വിശ്വാസം പിന്നിലാക്കി കഴിഞ്ഞു. കുടുംബ പ്രേക്ഷകരുടെ അതിഗംഭീര പിന്തുണയാണ് ഈ ചിത്രത്തെ വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആക്കി മാറ്റുന്നത്. വിദേശ രാജ്യങ്ങളിലും മികച്ച കളക്ഷൻ നേടുന്ന ഈ ചിത്രം അജിത് ആരാധകരെ കൂടി ത്രസിപ്പിക്കുന്ന ഒരു മാസ്സ് ഫാമിലി എന്റെർറ്റൈനെർ ആയാണ് ശിവ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ വിശ്വാസത്തിനു പ്രശംസയുമായി മുന്നോട്ടു വന്നിരിക്കുന്നത് ചെന്നൈ പോലീസ് കമ്മീഷണർ ആയ അർജുൻ ശരവണൻ ആണ്.
സാമൂഹിക പ്രതിബദ്ധതയോടെയാണ് ഈ ചിത്രത്തിലെ പല രംഗങ്ങളും ഒരുക്കിയിരിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. നായകനും നായികയും ചിത്രത്തിൽ ബൈക്ക് ഓടിക്കുന്നത് ഹെൽമെറ്റ് വെച്ചാണെന്നും മകളെ രക്ഷിക്കാൻ പോകുന്ന സന്ദർഭത്തിൽ പോലും കാറിന്റെ സീറ്റ് ബെൽറ്റ് ഇടാൻ നായക കഥാപാത്രം മറക്കുന്നില്ലെന്നും അദ്ദേഹം എടുത്തു പറയുന്നു. മാത്രമല്ല, കുട്ടികളുടെ മേൽ തങ്ങളുടെ സ്വപ്‌നങ്ങൾ മാതാപിതാക്കൾ അടിച്ചേൽപ്പിക്കരുത് എന്ന സന്ദേശവും ഈ ചിത്രം നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വമ്പൻ ആരാധക വൃന്ദമുള്ള അജിത്തിന്റെ കഥാപാത്രം ശെരിയായ നിയമങ്ങൾ തിരശീലയിൽ പാലിക്കുമ്പോൾ അദ്ദേഹത്തെ പിന്തുടരുന്നവരും അത് തന്നെ ചെയ്യും എന്നും അതൊരു നല്ല മാതൃക ആണെന്നും അർജുൻ ശരവണൻ പറയുന്നു. സത്യ ജ്യോതി ഫിലിംസ് നിർമ്മിച്ച ഈ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താര ആണ് നായികാ വേഷം ചെയ്യന്നത്. ബേബി അനിഖ, തമ്പി രാമയ്യ, വിവേക്, റോബോ ശങ്കർ , ജഗപതി ബാബു എന്നിവരും ഇതിലെ മുഖ്യ കഥാപാത്രങ്ങൾ ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.