ഈ വർഷം പുറത്തിറങ്ങിയ ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ അസ്‌കർ അലി അഭിനയിച്ച രണ്ടാമത്തെ ചിത്രമാണ് ചെമ്പരത്തി പൂവ്. യുവ താരം ആസിഫ് അലിയുടെ അനുജൻ ആയ അസ്‌കർ അലി ആദ്യ ചിത്രത്തിലൂടെ തന്നെ ഒരു അഭിനേതാവ് എന്ന നിലയിൽ ശ്രദ്ധിക്കപെട്ടിരുന്നു. അസ്കറിന്റെ രണ്ടാമത്തെ ചിത്രമായി എത്തുന്ന ചെമ്പരത്തി പൂവ് നവാഗതനായ അരുൺ വൈഗ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഡ്രീം സ്ക്രീൻസിന്റെ ബാനറിൽ ഭുവനേന്ദ്രൻ, സക്കറിയ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് അനിമ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് രാകേഷ് എ ആർ ആണ് ഗാനങ്ങളും , പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ആയ അരുൺ വൈഗ തന്നെ എഡിറ്റിംഗ് നിർവഹിചിരിക്കുന്ന ചെമ്പരത്തി പൂവ് അസ്‌കർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ രണ്ടു സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടാക്കുന്ന സ്വാധീനത്തിന്റെ കഥയാണ് പറയുന്നത്.
അലമാര എന്ന ചിത്രത്തിലൂടെ നായിക ആയി എത്തിയ അദിതി രവി, നവാഗതയായ പാർവതി അരുൺ എന്നിവരാണ് ചെമ്പരത്തി പൂവിലെ നായികാ വേഷം ചെയ്‌യുന്നത്. വിശാഖ് നായരും അജു വർഗീസും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. നവംബർ 24 മുതൽ ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തും. മികച്ച പോസ്റ്ററുകൾ ആണ് ചിത്രത്തിന്റെതായി പുറത്തു എത്തുന്നത്. അത് തന്നെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നുണ്ട്. ഒരു പ്രണയ ചിത്രമായി ഒരുക്കിയിരിക്കുന്ന ചെമ്പരത്തി പൂവ് ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ തന്നെ ആയിരിക്കും എന്നാണ് സൂചനകൾ വരുന്നത്. ചങ്കു പറിച്ചു കയ്യിൽ കൊടുത്തപ്പോൾ എന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ക്യാപ്ഷൻ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.