ഹിറ്റ് മേക്കർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന പുതിയ ചിത്രത്തിന്റെ ബ്രഹ്മാണ്ഡ ട്രെയ്‌ലറിനു സോഷ്യൽ മീഡിയയിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം താര ചക്രവർത്തി മോഹൻലാൽ ലോഞ്ച് ചെയ്ത ട്രൈലെർ ഫേസ്ബുക് പേജുകളിലൂടെ മെഗാസ്റ്റാർ മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, വിജയ് സേതുപതി, ദിലീപ്, നിവിൻ പോളി തുടങ്ങി ഒരു വമ്പൻ താര നിരയാണ് റിലീസ് ചെയ്തത്. ഈ ചടങ്ങിൽ വെച്ച് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർ സംസാരിച്ചു. കാട്ടാളൻ പൊറിഞ്ചു ആയി ജോജു എത്തുമ്പോൾ ആലപ്പാട്ട് മറിയം ആയി നൈലയും പുത്തൻ പള്ളി ജോസ് ആയി ചെമ്പൻ വിനോദും അഭിനയിക്കുന്നു. ചെമ്പൻ വിനോദ് അന്ന് നടന്ന ചടങ്ങിൽ വെച്ച് പ്രേക്ഷകരോട് പങ്കുവെച്ചത് സ്കൂളിൽ കയ്യടി നേടാൻ പണ്ട് ജോഷി സർ തന്നെ സഹായിച്ചത് എങ്ങനെ എന്നാണ്.
ക്ലാസ് കട്ട് ചെയ്തു സിനിമയ്ക്കു പോകുന്ന ശീലം സ്‌കൂളിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്നു എന്നും അത് കൊണ്ട് തന്നെ ജോഷി സർ ഒരുക്കിയ ഒട്ടു മിക്ക ചിത്രങ്ങളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കണ്ടിട്ടുണ്ട് എന്നും ചെമ്പൻ ഓർത്തെടുക്കുന്നു. അതിനു ശേഷം സ്‌കൂളിൽ ചെന്ന് ആ ചിത്രത്തിന്റെ കഥ കൂട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ചാണ് താൻ കയ്യടി നേടിയിരുന്നത് എന്ന് ചെമ്പൻ വിനോദ് പറഞ്ഞു . ഇപ്പോൾ ജോഷി സാറിന്റെ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യാൻ സാധിച്ചത് മഹാഭാഗ്യം ആയി കരുതുന്നു എന്നും ചെമ്പൻ വിനോദ് പറയുന്നു. മഹാനടൻ തിലകന്റെ പ്രതിഭയാണ് ചെമ്പൻ വിനോദ് എന്ന നടനിലും കാണാൻ സാധിക്കുന്നത് എന്ന് ജോഷി ഈ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും ഗംഭീര അഭിപ്രായം നേടിയെടുത്ത ട്രൈലെർ പൊറിഞ്ചു മറിയം ജോസിനെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളെ വാനോളം ഉയർത്തി കഴിഞ്ഞു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.