പ്രശസ്ത മലയാള നടനും നിർമ്മാതാവുമായ ചെമ്പൻ വിനോദ് മാസങ്ങൾക്ക് മുൻപാണ് വിവാഹിതനായത്. നാൽപ്പത്തിരണ്ടു വയസുള്ള ചെമ്പൻ വിനോദ് വിവാഹം കഴിച്ചത് ഇരുപത്തിയഞ്ചു വയസ്സുള്ള മറിയം എന്ന പെണ്കുട്ടിയെയാണ്. അദ്ദേഹത്തിന്റെ വിവാഹ വാർത്ത പുറത്തു വന്ന സമയത്തു ഈ പ്രായ വ്യത്യാസം പറഞ്ഞു കൊണ്ട് ഒട്ടേറെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ, ആദ്യമായി ആ വിഷയങ്ങളെ കുറിച്ചു പ്രതികരിച്ചിരിക്കുകയാണ് ഇരുവരും. മലയാള മനോരമക്ക് കൊടുത്ത അഭിമുഖത്തിലാണ് ഇരുവരും മനസ്സു തുറന്നത്. വിവാഹത്തിന് പുരുഷനും സ്ത്രീക്കും ഇടയിലെ പ്രായവ്യത്യാസം ഇത്ര ആയിരിക്കണം എന്ന് നിയമം വല്ലതും ഉണ്ടോ എന്നും ഇരുപത്തിയഞ്ചു വയസ്സുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതത്തിൽ തീരുമാനം എടുക്കാൻ പ്രാപ്തി ആയിട്ടില്ല എന്ന് ആരെങ്കിലും പറയുമോ എന്നും ചെമ്പൻ വിനോദ് ചോദിക്കുന്നു. നിങ്ങൾക്ക് അത് ഇഷ്ടമല്ലെങ്കിൽ ചെയ്യണ്ട എന്നും മറ്റുള്ളവരുടെ ജീവിതത്തിൽ കേറി വെറുതെ ഇടപെടുന്നത് ബോറല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.
ഈ പ്രായ വ്യത്യാസം തനിക്കൊരിക്കലും ഒരു പ്രശ്നമായിരുന്നില്ല എന്നു മറിയവും പറയുന്നു. ചെമ്പനുമായി നല്ല സൗഹൃദമായിരുന്നു എന്നും അതിനു ശേഷമാണ് വിവാഹത്തെക്കുറിച്ചു ആലോജിച്ചതെന്നും മറിയം പറഞ്ഞു. തനിക്ക് എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാൻ കഴിയുന്ന വ്യക്തിയാണ് ചെമ്പനെന്നും അങ്ങനെ നോക്കുമ്പോൾ തന്റെ സങ്കൽപ്പത്തിലെ ആളാണ് അദ്ദേഹമെന്നും മറിയം വിശദീകരിച്ചു.അതുകൊണ്ട് തന്നെ പ്രായം കൂടി എന്ന പേരിൽ അദ്ദേഹത്തെ നഷ്ടപ്പെടുത്താൻ പറ്റുമായിരുന്നില്ല എന്നും മറിയം വെളിപ്പെടുത്തുന്നു. വിവാഹ കാര്യം പ്രായത്തിന്റെ വ്യത്യാസം പറഞ്ഞു വാർത്തയാക്കിയ മാധ്യമ പ്രവർത്തകൻ ഇത് ആളുകൾ എങ്ങനെ എടുക്കും എന്ന വീട്ടുകാരുടെ ടെൻഷൻ പെട്ടെന്ന് തീർത്തു കൊടുത്തു എന്നും വിമര്ശിച്ചവരെക്കാൾ കൂടുതൽ പേർ ആശംസകൾ അറിയിച്ചെന്നും ചെമ്പൻ വിനോദ് പറയുന്നു. ഏതായാലും ആ പണി ചെയ്തുതന്ന പുണ്യാത്മാവിനെ ഈ വേളയിൽ തങ്ങൾ നന്ദിയോടെ സ്മരിക്കുന്നു എന്നാണ് രസകരമായി ചെമ്പനും മറിയവും പറയുന്നത്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.