[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഗ്ലാമർ ടീച്ചറായി നടി സ്വര ഭാസ്കർ;റാസ്ഭരി ട്രെയിലറിനു വിമർശനം..!

ഇപ്പോൾ വെബ് സീരിസുകളാണ് പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നതും വ്യത്യസ്ത പ്രമേയങ്ങളുമായി മുന്നോട്ടു വരുന്നതും. കോവിഡ് ഭീഷണിയെ തുടർന്ന് സിനിമാ രംഗം നിശ്ചലമായതോടെ വെബ് സീരിസുകളുടെ ജനപ്രിയത വീണ്ടുമുയർന്നു. പല പല തരത്തിലുള്ള വെബ് സീരീസുകൾ ഓരോ ദിവസവും റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ നടി സ്വര ഭാസ്‌കർ ഒരു പ്രധാന വേഷം ചെയ്യുന്ന റാസ്ഭരി എന്ന വെബ് സീരിസിന്റെ ട്രയ്ലർ പുറത്തു വന്നിരിക്കുകയാണ്. എന്നാൽ വലിയ വിമർശനമാണ് ഈ ട്രയ്ലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നു നേരിടുന്നത്. നിഖിൽ നാഗേഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ വെബ് സീരിസിൽ ഗ്ലാമറസ്സായ അധ്യാപികയുടെ വേഷത്തിലാണ് സ്വര ഭാസ്‌കർ എത്തുന്നത്.

അധ്യാപികയുമായി പ്രണയത്തിലാകുന്ന ഒരു സ്കൂൾ വിദ്യാർഥിയുടെ കഥ പറയുന്ന ഈ വെബ് സീരിസിൽ അമിതമായ മേനി പ്രദർശനവും ഉണ്ടെന്നാണ് ഇതിന്റെ ട്രയ്ലർ സൂചിപ്പിക്കുന്നത്. അത് തന്നെയാണ് ഈ ട്രയ്ലറിന് വലിയ തോതിൽ വിമർശനം നേടിക്കൊടുക്കുന്നതും. ആമസോണ് പ്രൈമിൽ വരുന്ന ഈ വെബ് സീരീസിൽ സ്വര ഭാസ്കറിനൊപ്പം ആയുഷ്മാൻ സക്സേന, രശ്മി അഗഡ്കർ, ചിത്തരഞ്ജൻ ത്രിപാഠി, നീലു കോഹ്‌ലി, പ്രദുമാൻ സിങ് മൽ എന്നിവരും അഭിനയിക്കുന്നുണ്ട്. ശന്തനു ശ്രീവാസ്തവ രചിച്ചിരിക്കുന്ന ഈ വെബ് സീരീസ് നിർമ്മിച്ചിരിക്കുന്നത് രചയിതാവും തൻവീർ ബൂക്വാലയും ചേർന്നാണ്. അപ്പ്‌ളോസ് എന്റർടൈന്മെന്റ്ന്റെ ബാനറിലാണ് ഇവർ ഈ വെബ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. വിമർശനത്തിലൂടെയും ട്രോളിലൂടെയും ആണെങ്കിലും വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ ട്രയ്ലറിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. നിരവധി ഹിന്ദി ടിവി ഷോകളിലൂടെയും അതുപോലെ ഹിന്ദി സിനിമകളിലെ കഥാപാത്രങ്ങളിലൂടെയും ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് സ്വര ഭാസ്‌കർ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

18 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

18 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.