പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് നയൻ. ഒരു ആഗോള പ്രതിഭാസം ഉണ്ടായാൽ നടക്കാൻ സാധ്യതയുള്ള ഒരു അതിജീവനത്തിന്റെ കഥ ആണ് നയൻ പറയാൻ പോകുന്നത് എന്നാണ് സൂചന. എന്നാൽ ഇതിൽ ഒരു അച്ഛൻ- മകൻ ബന്ധം ഉണ്ട്, ഹൊറർ എലമെന്റുകൾ ഉണ്ട്, സയൻസ് ഫിക്ഷനും സൈക്കോളജിക്കൽ ത്രില്ലർ സ്വഭാവമുള്ള സീക്വന്സുകളുമുണ്ട്, വി എഫ് എക്സിന്റെ മികച്ച ഉപയോഗവുമുണ്ട് എന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിരുന്നു. വ്യത്യസ്ത തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ദൃശ്യാനുഭവം പ്രേക്ഷകന് സമ്മാനിക്കുന്ന ചിത്രമായി മാറും നയൻ എന്ന പ്രതീക്ഷയാണ്.പൃഥിവിരാജിനൊപ്പം മമത മോഹൻദാസ്, വാമിക ഗബ്ബി മാസ്റ്റർ അലോക്, പ്രകാശ് രാജ് എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിക്കുന്നു.
ഇന്ന് തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാര്യ സുപ്രിയയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഹോളിവുഡ് ഭീമന്മാർ ആയ സോണി പിക്ചേഴ്സ് ആണ്.ചിത്രം സംവിധാനം ചെയ്യുന്നത് ജെനുസ് മൊഹമ്മദ് ആണ്. ദുല്‍ക്കര്‍ നായകനായി എത്തിയ 100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.ഷാൻ റഹ്മാൻ ഈണം നൽകിയ ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ഡി ജെ ശേഖർ ആണ്. അഭിനന്ദം രാമാനുജൻ ക്യാമറയും എഡിറ്റിങ് ഷമീർ മുഹമ്മദ് ആണ് നിർവഹിച്ചിരിക്കുന്നത്
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.