മലയാള സിനിമ വ്യവസായികമായി കൂടുതൽ ഉയരങ്ങളിലേക്കു വളരുകയാണ്. അതിന്റെ ഭാഗമായി വലിയ വിജയം നേടുന്ന മലയാള ചിത്രങ്ങൾ സാമ്പത്തികമായി വമ്പൻ മുന്നേറ്റം ആണ് നടത്തുന്നത്. ആറു വർഷം മുൻപ് മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ അമ്പതു കോടി കടന്ന മലയാള സിനിമ, മൂന്നു വർഷം കൂടി കഴിഞ്ഞാണ് മോഹൻലാലിന്റെ തന്നെ പുലിമുരുകനിലൂടെ നൂറു കോടി എന്ന മാന്ത്രിക സംഘ്യ പിന്നിട്ടത്. അതിനിടയിൽ മോഹൻലാൽ തന്നെ രണ്ടു തവണയും തുടർന്ന് മമ്മൂട്ടിയും, നിവിൻ പോളി, പൃഥ്വിരാജ്, ദിലീപ് എന്നിവരും തങ്ങളുടെ ചിത്രങ്ങളും ആയി അമ്പതു കോടി ക്ലബ്ബിൽ എത്തിയിരുന്നു.
ഇപ്പോഴിതാ തിയേറ്റർ കളക്ഷന് ഒപ്പം ബിസിനസ് കൂടി ചേർത്ത് അഞ്ചു മലയാള ചിത്രങ്ങൾ ആണ് നൂറു കോടി തൊട്ടിരിക്കുന്നതു. മോഹൻലാൽ ചിത്രങ്ങളായ പുലിമുരുകൻ, ലൂസിഫർ എന്നിവ മാത്രമാണ് നിലവിൽ നൂറു കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുന്നത്. പുലിമുരുകൻ നൂറ്റി നാൽപ്പതു കോടിയും, ലൂസിഫർ നൂറ്റിമുപ്പതു കോടിയും ആണ് ആഗോള കളക്ഷൻ നേടിയത്. അതിൽ ലൂസിഫർ ടോട്ടൽ ബിസിനസ് പ്രകാരം ഇരുനൂറു കോടി തൊട്ടു കഴിഞ്ഞു.
തീയേറ്ററുകളിൽ വിജയകരമായി തുടരുന്ന മമ്മൂട്ടിയുടെ മധുര രാജ 104 കോടി ടോട്ടൽ ബിസിനസ്സ് നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായ അറിയിപ്പ് വന്നത്. ഇതോടെ 100 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ മെഗാസ്റ്റാർ ചിത്രമായി മധുര രാജ മാറിക്കൊണ്ടിരിക്കുകയാണ്.
രണ്ടു ചിത്രങ്ങൾ കൂടി ബിസിനസ്സ് മുഖാന്തിരം നൂറു കോടി ക്ലബ്ബിൽ എത്തിയിരുന്നു. നിവിൻ പോളി- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ കായംകുളം കൊച്ചുണ്ണി, മോഹൻലാൽ ചിത്രമായ ഒടിയൻ എന്നിവയാണ് അവ. 100 കോടിയുടെ ടോട്ടൽ ബിസിനസ് കൊച്ചുണ്ണി നേടിയപ്പോൾ ഒടിയന്റെ ടോട്ടൽ ബിസിനസ് നൂറ്റിപ്പത്തു കോടി ആണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.