ഒരൊറ്റ ഗാനം രംഗം കൊണ്ട് ഇന്ന് ഇന്ത്യ മുഴുവനും, ഒരുപക്ഷെ ഇന്ത്യക്കു പുലർത്തു പോലും പോപ്പുലർ ആയി കഴിഞ്ഞു പ്രിയ വാര്യർ എന്ന തൃശൂർക്കാരി . ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രംഗത്തിലൂടെ ആണ് പ്രിയ വാര്യർ ഇപ്പോൾ ലോകം മുഴുവൻ സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയായിരിക്കുന്നതു. ഭാഷാ വ്യത്യാസമില്ലാതെ പ്രിയയുടെ മനോഹരമായ മുഖ ഭാവങ്ങൾ യുവാക്കളേയും സിനിമാ പ്രേമികളും ഏറ്റെടുക്കുകയാണ് .
രസകരമായ ട്രോളുകളിലൂടെയും മറ്റും ഈ ഗാനവും ഇതിലെ പ്രിയയുടെ രസകരമായ ഭാവ പ്രകടനവും സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. ഈ ഒറ്റ രംഗം കൊണ്ട് തന്നെ മലയാള സിനിമയിൽ തരംഗം സൃഷ്‌ടിച്ച പുതുമുഖ നടിമാരുടെ പട്ടികയിൽ എത്തിക്കഴിഞ്ഞു പ്രിയ. വെറും രണ്ടു ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഒരു മില്യണ് മുകളിൽ ഫോള്ളോവെഴ്സിനെ നേടി ചരിത്രം സൃഷ്‌ടിച്ച പ്രിയയുടെ ഒരു കിടിലൻ മേക് ഓവർ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുന്നു.
മാതൃഭൂമിയുടെ കപ്പ ടിവി ക്കു വേണ്ടിയാണു പ്രിയ ഈ മേക് ഓവർ നടത്തിയത് . കപ്പ ടിവിയിലെ face of the Week പ്രോഗ്രാമിൽ വളരെ മോഡേൺ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന പ്രിയ നടത്തുന്ന മേക് ഓവർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയാണ്.
സോഷ്യൽ മീഡിയയെ കണ്ണിറുക്കി വീഴ്ത്തിയ പ്രിയ വാര്യരുടെ ഈ ഗംഭീര മേക് ഓവർ നിങ്ങളെ അമ്പരപ്പിക്കും എന്ന് തീർച്ച. ഇപ്പോൾ മലയാളി യുവാക്കളുടെ മാത്രമല്ല, ഇന്ത്യ മുഴുവൻ ഉള്ള യുവാക്കൾ പ്രിയയുടെ ആരാധകരായി കഴിഞ്ഞു.
തെലുങ്കു സൂപ്പർ താരം അല്ലു അർജുൻ വരെ ആ ഗാന രംഗം കണ്ടു അഭിനന്ദനവുമായി രംഗത്ത് വന്നു കഴിഞ്ഞു. ഈ ഗാനത്തിന്റെയും പ്രിയയുടെയും പോപ്പുലാരിറ്റി ഇപ്പോൾ മലയാളവും, തമിഴും തെലുങ്കും ഹിന്ദിയുമെല്ലാം കടന്നു കുതിക്കുകയാണ് എന്ന് തന്നെ പറയാം .
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.