ഭീതിയും നിഗൂഢതയും നിറച്ചുകൊണ്ട് ‘ചതുർമുഖം’ പ്രേക്ഷകരിലേക്ക് ഇന്നു മുതൽ എത്തുകയാണ്. മഞ്ജു വാര്യർ സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപന വേള മുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വലിയ പ്രതീക്ഷയോടെ എത്തുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറും സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചത്. ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ ഉയരാനും കാത്തിരിപ്പിന്റെ ആക്കം കൂട്ടാനും മികച്ച നിലവാരം പുലർത്തിയ ട്രെയിലറിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ആദ്യ ഷോകൾ ആരംഭിക്കുമ്പോൾ വിജയ പ്രതീക്ഷ തന്നെയാണ് അണിയറപ്രവർത്തകർക്ക് ഉള്ളത്. ഒരു ടെക്നോ-ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ചതുർമുഖം എന്ന് അണിയറപ്രവർത്തകർ മുമ്പ് വെളിപ്പെടുത്തിയിട്ടുള്ളത് ആണ്. ഇതാദ്യമായാണ് മലയാളത്തിൽ ഇത്തരത്തിലൊരു വിഭാഗത്തിൽ ഒരു ചിത്രം ഉണ്ടാകുന്നത്. ചതുർമുഖം ഒരു ടെക്നോ-ഹൊറർ ചിത്രം ആയതുകൊണ്ട് മികച്ചൊരു തിയേറ്റർ എക്സ്പീരിയൻസ് തന്നെയായിരിക്കും സിനിമ പ്രേക്ഷകർക്ക് നൽകുക. രഞ്ജിത്ത് കമല ശങ്കറും സലിൽ വീയും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിസ്സ് ടോംസ് മൂവീസിന്റെ ബാനറിൽ മഞ്ജുവാര്യർ പ്രൊഡക്ഷൻസും ചേർന്നാണ് ജിസ്സ് ടോംസും, ജസ്റ്റിൻ തോമസും ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മഞ്ജു വാര്യർ സണ്ണി വെയ്ൻ എന്നിവരെ കൂടാതെ അലൻസിയർ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഥയുടെ വഴിത്തിരിവിന് കാരണമാകുന്ന ഒരു പ്രധാന കഥാപാത്രമായി തന്നെയാണ് അലൻസിയർ ചിത്രത്തിൽ എത്തുക. വലിയ വിജയ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തുന്ന ചിത്രം ഉറപ്പായും പ്രേക്ഷകരെ മികച്ച ഒരു തിയേറ്റർ അനുഭവത്തിലേക്ക് കൊണ്ടുപോകുമെന്ന് ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ഉറച്ചു പറയുന്നു. വൈറസ് പ്രതിസന്ധിയെ തുടർന്ന് ഉണ്ടായ തീയേറ്റർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിലെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യുന്നുണ്ട്. സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും പരമാവധി ഉപയോഗിച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന ചതുർമുഖം വിഷ്വൽ അനുഭവത്തിന് പുതിയൊരു തലം തന്നെ പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.