മലയാളത്തിലെ സൂപ്പർ വിജയം നേടിയ ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ എന്നിവർ തകർത്തഭിനയിച്ച അയ്യപ്പനും കോശിയും. പ്രശസ്ത സംവിധായകൻ സച്ചി അവസാനമായി രചിച്ചു സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഇത്. വലിയ ശ്രദ്ധ നേടിയ ഈ ചിത്രം ഇപ്പോൾ ഹിന്ദി, തെലുങ്കു ഭാഷകളിലേക്ക് റീമേക് ചെയ്യുകയാണ്. അതിൽ തെലുങ്കു റീമേക് ഇപ്പോൾ കുറെയേറെ തീർന്നു കഴിഞ്ഞു. തെലുങ്കിൽ ബിജു മേനോൻ അഭിനയിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രമായി എത്തുന്നത് സൂപ്പർ താരം പവൻ കല്യാൺ ആണ്. ഭീംല നായക് എന്നാണ് അതിലെ പവൻ കല്യാൺ കഥാപാത്രത്തിന്റെ പേര്. ആ കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുള്ള ടീസർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ തെലുങ്കു റീമേക്കിൽ, പൃഥ്വിരാജ് അഭിനയിച്ച കോശി എന്ന കഥാപാത്രമായി എത്തുന്ന റാണ ദഗ്ഗുബതി കഥാപാത്രത്തിന്റെ ടീസർ കൂടി പുറത്തു വന്നിരിക്കുകയാണ്. ബാഹുബലിയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ റാണയുടെ ഈ ചിത്രത്തിലെ ക്യാരക്ടര്‍ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
ഡാനിയന്‍ ശേഖര്‍ എന്ന പേരിലാണ് റാണ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിലെ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിനോട് സാമ്യമുള്ള ലുക്കിൽ തന്നെയാണ് റാണയും എത്തുന്നത്. ഇതിനു മുൻപ് വന്ന, ഈ ചിത്രത്തിന്റെ ടൈറ്റില്‍ സോങ്ങും പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയും മേക്കിങ് വീഡിയോയുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ എസ്. ആണ് സംഗീതമൊരുക്കുന്ന ഈ ചിത്രം സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് നിർമ്മിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.