വിനീത് ശ്രീനിവാസനെ നായകനാക്കി അൻവർ സാദിഖ് ഒരുക്കിയ മനോഹരം എന്ന ചിത്രം വരുന്ന സെപ്റ്റംബർ 27 നു ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ഓർമ്മയുണ്ടോ ഈ മുഖം എന്ന വിനീത് ശ്രീനിവാസൻ ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച അൻവർ സംവിധാനം ചെയ്യുന്ന ഈ രണ്ടാമത്തെ ചിത്രത്തിൽ വിനീത് ശ്രീനിവാസന് ഒപ്പം നിറഞ്ഞു നിൽക്കുന്ന മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രൻസ് ആണ്. വർഗീസ് എന്ന് പേരുള്ള കഥാപാത്രത്തിന് ആണ് ഇന്ദ്രൻസ് ജീവൻ നൽകിയിരിക്കുന്നത്. കഥ നടക്കുന്ന പാലക്കാടു ജില്ലയിലെ ചിറ്റിലഞ്ചേരി ടൗണിൽ ബേക്കറി നടത്തുന്ന വർഗീസ് ചേട്ടൻ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന മനുവിന്റെ അച്ഛന്റെ കൂട്ടുകാരൻ ആയിരുന്നു. മനുവിന്റെയും കൂട്ടുകാരനെ പോലെ തന്നെ കൂടെ നടക്കുന്ന വർഗീസ് ചേട്ടൻ അച്ഛന്റെ സ്ഥാനത്തു നിന്ന് മനുവിന് വേണ്ട ഉപദേശങ്ങളും നൽകാറുണ്ട്.
ഏതായാലും ഒരിക്കൽ കൂടി നന്മ നിറഞ്ഞ ഒരു കഥാപാത്രവുമായി വന്നു പ്രേക്ഷകരുടെ കയ്യടി നേടാനുള്ള പുറപ്പാടിലാണ് ഇന്ദ്രൻസ് എന്ന് പറയാം. ഇവർക്കൊപ്പം ബേസിൽ ജോസെഫ്, അപർണ ദാസ്, ദീപക് എന്നിവരും ഈ ചിത്രത്തിലെ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. സഞ്ജീവ് ടി ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ചക്കാലക്കൽ ഫിലിമ്സിന്റെ ബാനറിൽ ജോസ് ചക്കാലക്കൽ , സുനിൽ എ കെ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ അൻവർ സാദിഖ് തന്നെയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ, ഇതിലെ സോങ് ടീസർ എന്നിവ വലിയ പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു.
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…
This website uses cookies.