മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ചിത്രമാണ് ബിഗ് ബി. പതിമൂന്നു വർഷം മുൻപ് ഈ ചിത്രമൊരുക്കിക്കൊണ്ടാണ് അമൽ നീരദ് എന്ന സംവിധായകൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം സാഗർ ഏലിയാസ് ജാക്കി, അൻവർ, ബാച്ചിലർ പാർട്ടി, അഞ്ചു സുന്ദരികൾ (കുള്ളന്റെ ഭാര്യ), ഇയ്യോബിന്റെ പുസ്തകം, സി ഐ എ, വരത്തൻ എന്നീ ചിത്രങ്ങൾ ഒരുക്കിയ അമൽ നീരദ് വീണ്ടും മമ്മൂട്ടിയോടൊപ്പം എത്താൻ ഒരുങ്ങുന്നത് ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാലിലൂടെയാണ്. ഈ വർഷം മാർച്ചിൽ ഷൂട്ടിംഗ് തുടങ്ങാൻ പാകത്തിന് പ്ലാൻ ചെയ്ത ബിലാൽ കോവിഡ് പ്രതിസന്ധി മൂലം മാറ്റി വെക്കുകയായിരുന്നു. ഇനി എന്നാണ് ബിലാൽ ആരംഭിക്കുക എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും ലഭ്യമല്ല. എന്നാൽ മമ്മൂട്ടിയുടെ ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തിനൊപ്പം അബു ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായി ആരെത്തും എന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ഫഹദ് ഫാസിൽ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി തുടങ്ങി ഒട്ടേറെ പേരുകൾ അബു ജോൺ കുരിശിങ്കൽ ആയി സോഷ്യൽ മീഡിയയിൽ പറഞ്ഞു കേട്ടു.
ഇപ്പോഴിതാ അബു ആയി എത്തുന്നത് ഒരു താരം തന്നെയായിരിക്കും എന്ന് വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് നടി മമത മോഹൻദാസ്. ബിഗ് ബിയിൽ റിമി ടോമി എന്ന കഥാപാത്രമായി എത്തിയ മമത ബിലാലിലും അഭിനയിക്കുന്നുണ്ട്. മമ്തയ്ക്കൊപ്പം ബാല, മനോജ് കെ ജയൻ, ജാഫർ ഇടുക്കി തുടങ്ങി ബിഗ് ബിയിൽ അഭിനയിച്ച ഒട്ടു മിക്ക കഥാപാത്രങ്ങളും ഈ രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടും. മാർച്ചിൽ ബിലാൽ തുടങ്ങുന്നതിനു തൊട്ടു മുൻപാണ് അബു ആയി അഭിനയിക്കുന്നത് ആരാണെന്ന കാര്യം താൻ അറിഞ്ഞത് എന്നും പ്രേക്ഷകർക്ക് അത് ആരാണെന്നു സ്‌ക്രീനിൽ കാണാമെന്നും മമത സസ്പെൻസ് നിലനിർത്തിക്കൊണ്ട് പറയുന്നു. ഗോപി സുന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുഹാസ് – ഷറഫു, ഉണ്ണി ആർ എന്നിവർ ചേർന്നാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.