സൗബിൻ ഷാഹിർ എന്ന പേര് ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ ഒന്നായി കഴിഞ്ഞു. ആ പേര് കേൾക്കുമ്പോഴേക്കും പ്രേക്ഷകരുടെ മുഖത്ത് ചിരി വിടരുന്ന രീതിയിൽ ഒരു ഹാസ്യ നടൻ എന്ന നിലയിൽ കേരളത്തിൽ പ്രശസ്തനാവാൻ സൗബിന് കഴിഞ്ഞു. സൗബിൻ സ്‌ക്രീനിൽ എത്തുമ്പോൾ ലഭിക്കുന്ന കയ്യടികളും ആർപ്പു വിളികളും ഇന്ന് മലയാളികൾ ഈ നടനെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന് ഉദാഹരണം ആണ്. ഒരു സഹസംവിധായകൻ ആയി ഒരുപാട് വര്ഷങ്ങള്ക്കു മുൻപേ സിനിമയിൽ എത്തിയ സൗബിൻ അപ്രതീക്ഷിതമായി അഭിനയത്തിന്റെ ലോകത്തേക്ക് എത്തുകയായിരുന്നു.
രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ഈ നടനെ നമ്മൾ ആദ്യം ശ്രദ്ധിക്കുന്നത് എങ്കിൽ, പ്രേമത്തിലെ പി ടി മാഷ് ആയി സൗബിൻ നടത്തിയ ഗംഭീര പ്രകടനം അദ്ദേഹത്തെ കേരളം മുഴുവൻ പോപ്പുലർ ആക്കി മാറ്റി. ഇപ്പോഴിതാ പറവ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് തന്റെ സ്വപ്നമായ സംവിധാന രംഗത്ത് അരങ്ങേറിയ സൗബിൻ വിജയത്തിന്റെ പുതിയ മേച്ചിൽ പുറങ്ങൾ തേടി പറക്കുകയാണ്.
ഇന്ന് പിറന്നാൾ ആഘോഷിച്ച സൗബിനെ തേടി മലയാള സിനിമാ ലോകത്തു നിന്ന് ആശംസകളുടെ പൂരമാണ്. യുവ താരം ദുൽകർ സൽമാൻ, നടൻ സിദ്ദിക്ക്, നടൻ ഷെയിൻ നിഗം, നടി ശ്രിന്ദ എന്നിവർ തങ്ങളുടെ ഫേസ്ബുക് പേജിലൂടെ സൗബിന് ആശംസകൾ നേർന്നു.ഇവർ എല്ലാവരും സൗബിൻ ഒരുക്കിയ പറവയുടെ ഭാഗമായിരുന്നു.
വേറെ ഒരമ്മയിൽ തനിക്കു ജനിച്ച സഹോദരൻ എന്നാണ് സൗബിനെ വിഷ് ചെയ്തു കൊണ്ട് ദുല്കർ പറഞ്ഞത് . പറവയിൽ ദുൽകർ 25 മിനിട്ടു നീണ്ടു ഇന്ന ഒരതിഥി വേഷം ആണ് ചെയ്തത് എങ്കിലും ആ ചിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു കഥാപാത്രം ആയിരുന്നു ദുൽകർ അവതരിപ്പിച്ച ഇമ്രാൻ. ഇവരെ കൂടാതെ വേറെ ഒരുപാട് സിനിമ പ്രവർത്തകരും സൗബിന് ആശംസ അറിയിച്ചു.
പറവ ഈ വർഷം ഇറങ്ങിയ മലയാള സിനിമകളിലെ വമ്പൻ വിജയങ്ങളിൽ ഒന്നായി കുതിക്കുമ്പോൾ സൗബിനും പറക്കുകയാണ് തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക്. നടനായി ഒരുപാട് ചിത്രങ്ങൾ ആണ് സൗബിനെ കാത്തിരിക്കുന്നത്.
സൗബിൻ നായകനായും ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട് അണിയറയിൽ. ഈ തിരക്കുകൾക്കിടയിലും സംവിധായകൻ എന്ന നിലയിലുള്ള തന്റെ അടുത്ത ചിത്രത്തിന്റെ ജോലികൾ സൗബിൻ ഇപ്പോഴേ തുടങ്ങി കഴിഞ്ഞതായാണ് സൂചനകൾ പറയുന്നത്. ഫഹദ് ഫാസിൽ ആയിരിക്കും ആഷിക് അബു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നായകൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.