മലയാളത്തിന്റെ മഹാനടൻ, മോഹൻലാൽ നായകനായി 5 വർഷം മുൻപ് എത്തിയ മലയാള ചിത്രമാണ് ഒടിയൻ. 2018 ഡിസംബറിൽ റിലീസ് ചെയ്ത ഈ ചിത്രം രചിച്ചത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനും സംവിധാനം ചെയ്തത് നവാഗതനായ ശ്രീകുമാർ മേനോനും ആയിരുന്നു. ഈ ചിത്രത്തിന് വേണ്ടി വമ്പൻ ഫിസിക്കൽ മേക്കോവറിനു മോഹൻലാൽ തയ്യാറായതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പിൽ ആണ് ഒടിയൻ എത്തിയത്. ആ സമയത്ത് ഇതിന്റെ പ്രൊമോഷന് വേണ്ടി ഒടിയൻ മാണിക്യൻ എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ പ്രതിമയും അണിയറ പ്രവർത്തകർ നിർമ്മിക്കുകയും കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ സംവിധായകൻ ശ്രീകുമാർ മേനോൻ സൂക്ഷിച്ചിരുന്ന ആ പ്രതിമകളിൽ ഒരെണ്ണം മോഹൻലാൽ ആരാധകൻ എന്നവകാശപ്പെടുന്ന ഒരു വ്യക്തി രാത്രി വന്ന് എടുത്ത് കൊണ്ട് പോകുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
https://www.facebook.com/vashrikumar/videos/871079723937424/
സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെയാണ് പങ്ക് വെച്ചത്. പ്രതിമ കൊണ്ട് പോയ ആൾ, താൻ അത് എടുത്തു കൊണ്ട് പോയത് എന്തിനാണെന്ന് ശ്രീകുമാർ മേനോനെ വിളിച്ചറിയിക്കുകയും ചെയ്തു. തനിക്ക് നാട്ടിൽ ഒരു വിലയില്ല എന്നും, ഈ പ്രതിമ വീടിന് മുന്നിൽ കൊണ്ട് വെച്ചാൽ എങ്കിലും തന്നെ കുറച്ചു പേർ ശ്രദ്ധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രതിമ കൊണ്ട് പോകുന്നതെന്നുമാണ് അയാൾ പറയുന്നത്. ഏതായാലും അയാളുടെ സത്യസന്ധതയും എടുത്തു കൊണ്ട് പോകാൻ കാണിച്ച കഷ്ടപ്പാടും എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നും ശ്രീകുമാർ മേനോൻ വീഡിയോ പങ്ക് വെച്ചു കൊണ്ട് കുറിച്ചു. റിലീസ് സമയത്ത് ഏറെ വിമർശനങ്ങൾ നേരിട്ട ഈ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച മലയാള ചിത്രങ്ങളിൽ ഒന്നുമാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.