മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമി രചിച്ചു, കെ മധു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. കുശാഗ്ര ബുദ്ധിക്കാരനായ സേതുരാമയ്യർ എന്ന സിബിഐ ഓഫീസർ ആയി പതിനേഴു വർഷത്തിന് ശേഷം മമ്മൂട്ടിയഭിനയിച്ച ഈ ചിത്രം ഇന്നലെയാണ് ആഗോള റിലീസായെത്തിയത്. ഒരു സിബിഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവയാണ് ഈ സീരിസിലെ മറ്റു നാലു ചിത്രങ്ങൾ. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ഈ അഞ്ചാം ഭാഗത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും ഈ അഞ്ചാം ഭാഗത്തോടെ സിബിഐ സീരിസ് തീരുന്നില്ല എന്ന സൂചനയാണ് ഇത് തരുന്നത്. ഈ ചിത്രത്തിന്റെ അവസാനം തന്നെ ഇതിന്റെ ആറാം ഭാഗത്തേക്കുള്ള ഒരു സൂചന എഴുത്തുകാരനും സംവിധായകനും കൂടി ഇട്ടിട്ടുണ്ട് എന്നതാണ് കൗതുകകരമായ കാര്യം.
രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര അണിനിരന്നിരിക്കുന്ന ഈ അഞ്ചാം ഭാഗം, ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയുടെ പശ്‌ചാത്തലത്തിലാണ് കഥ പറയുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.