മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമി രചിച്ച, കെ മധു സംവിധാനം ചെയ്ത സിബിഐ സീരീസ് ഏറെ ആരാധകരുള്ള മലയാള സിനിമാ സീരീസ് ആണ്. ആ സീരീസിലെ അഞ്ചാമത്തെ ചിത്രമാണ് സിബിഐ 5. ഇപ്പോൾ പ്രീ പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം 29 നു മുതൽ ആരംഭിക്കും. ഇപ്പോൾ തെലുങ്ക് ചിത്രം ഏജൻറ് ലെ പട്ടാള കഥാപാത്രം ചെയ്യാൻ ഹംഗറിയിലേക്ക് പോയ മമ്മൂട്ടി നവംബർ 2 നു ആണ് തിരിച്ചെത്തുക. ശേഷം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യാൻ പോകുന്ന നെറ്റ്ഫ്ലിക്‌സ് അന്തോളജി ചിത്രത്തിൽ ജോയിൻ ചെയ്യും. അത് തീർത്തതിനു ശേഷമാണ് മമ്മൂട്ടി വീണ്ടും സേതുരാമയ്യർ എന്ന സിബിഐ കഥാപാത്രമായി വേഷമിടുക.
ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന പ്രത്യേക കൊലപാതക രീതിയെ അടിസ്ഥാനമാക്കി ഒരുക്കിയ കഥയാണ് ഈ അഞ്ചാം ഭാഗത്തിൽ എന്നും, ഇതോടെ സിബിഐ സീരിസ് അവസാനിക്കാൻ ആണ് സാധ്യത എന്നും റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവയാണ് ഈ സീരീസിലെ 4 ഭാഗങ്ങൾ. ഇതിൽ ഒന്നും മൂന്നും ഭാഗങ്ങൾ സൂപ്പർ ഹിറ്റുകളാണ്. 1989 ഇലാണ് ആദ്യ ഭാഗം പുറത്തു വന്നത്. ഇനി വരുന്ന അഞ്ചാം ഭാഗത്തിന് സംഗീതം ഒരുക്കുന്നത് ജെക്സ് ബിജോയ്‌യും ക്യാമറ ചലിപ്പിക്കുന്നത് അഖിൽ ജോര്ജും ആയിരിക്കും. സംവിധായകൻ കെ മധുവിന്റെ നിർമ്മാണ ബാനറും ഒപ്പം സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ഈ അഞ്ചാം ഭാഗം നിർമ്മിക്കാൻ പോകുന്നത്. ഇത് കൂടാതെ ഇനി വരാനുള്ള മമ്മൂട്ടി ചിത്രങ്ങൾ ഭീഷ്മ പർവവും പുഴുവും ആണ്.
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
This website uses cookies.