Casting Call for Mohanlal Priyadarshan Movie Marakkar - Arabikadalinte Simham
പ്രിയദർശൻ- മോഹൻലാൽ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹം വരുന്ന ഡിസംബറിൽ ഷൂട്ടിങ് ആരംഭിക്കും എന്നു നമുക്കറിയാം. ഹൈദരാബാദിൽ ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുന്ന ഈ ചിത്രം ഡിസംബർ ഒന്നിന് തന്നെ ആരംഭിക്കും എന്ന് നിർമ്മാതാക്കളിൽ ഒരാളായ സന്തോഷ് ടി കുരുവിള പറഞ്ഞിരുന്നു. കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് പുറമെ, പ്രണവ് മോഹൻലാൽ, മധു, പ്രഭു, അർജുൻ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരാടി എന്നിവരും ഈ ചിത്രത്തിൽ ഉണ്ടാകും. ഇപ്പോഴിതാ ഈ ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം അഭിനയ മോഹികളെയും തേടി വന്നിരിക്കുകയാണ്. വിവിധ പ്രായത്തിൽ ഉള്ള ആണുങ്ങളെയും പെണ്ണുങ്ങളെയും ഈ ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കാൾ വന്നു കഴിഞ്ഞു.
നവംബർ ഇരുപതിനു മുൻപ് അഭിനയ മോഹികൾക്കു തങ്ങളുടെ സെൽഫ് പ്രൊഫൈൽ, സെൽഫ് ഇന്ററോഡക്ഷൻ വീഡിയോ, പുതിയ ഫോട്ടോകൾ എന്നിവ കാസ്റ്റിംഗ് കോളിന് ഒപ്പമുള്ള ഈമെയിൽ ഐഡിയിലേക്ക് അയക്കാം. ഈ ചിത്രത്തിൽ വലിയ താര നിര അണിനിരക്കുമെന്നും, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലെ വമ്പന്മാർ അടക്കം ഈ ചിത്രത്തിന്റെ ഭാഗമായി വരുമെന്നും സംവിധായകൻ പ്രിയദർശൻ പറഞ്ഞിരുന്നു. നൂറു കോടി രൂപക്കു മുകളിൽ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയാണ് ഒരുക്കുന്നത്. സാബു സിറിൽ പ്രൊജക്റ്റ് ഡിസൈനർ ആയി എത്തുന്ന ഈ ചിത്രത്തിൽ ക്യാമറാമാൻ ആയി തിരു എത്തും. നാലു സംഗീത സംവിധായകർ ഈ ചിത്രത്തിൽ ജോലി ചെയ്യുമെന്നും ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വിദേശത്തു വെച്ചായിരിക്കും നടക്കുക എന്നും പ്രിയദർശൻ അറിയിച്ചു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.