[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചരിത്രം രചിച്ചു വീണ്ടും മോഹൻലാൽ; റിലീസിന് ഒരു മാസം മുൻപേ 320 ഫാൻസ്‌ ഷോകൾ ഉറപ്പിച്ചു ഒടിയൻ..!

മലയാളത്തിലെ ഒട്ടുമിക്ക ബോക്സ് ഓഫീസ് റെക്കോർഡുകളും കൈവശം വെച്ചിട്ടുള്ള മോഹൻലാൽ ഒരു പുതിയ ചരിത്രം കൂടി മലയാള സിനിമയിൽ രചിച്ചു കഴിഞ്ഞു. കേരളത്തിൽ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും കൂടുതൽ ഫാൻസ്‌ ഷോസ് എന്ന റെക്കോർഡ് ഇനി മുതൽ മലയാളത്തിന്റെ ഈ താര ചക്രവർത്തിയുടെ ഒടിയൻ എന്ന ചിത്രത്തിന് സ്വന്തം. 278 ഫാൻസ്‌ ഷോകൾ കേരളത്തിൽ കളിച്ച ദളപതി വിജയ്‌യുടെ സർക്കാർ എന്ന ചിത്രത്തിന്റെ റെക്കോർഡ് ആണ് ഒടിയൻ പുഷ്പം പോലെ തകർത്തത്. ഒടിയൻ റിലീസ് ചെയ്യാൻ ഇനിയും ഒരു മാസത്തിനു മുകളിൽ ബാക്കി നിൽക്കെ 320 ഫാൻസ്‌ ഷോസ് ആണ് ഇതിനോടകം ഉറപ്പിച്ചത്. ഇതിൽ ഭൂരിഭാഗവും മുഴുവനായി സോൾഡ് ഔട്ട് ആയി കഴിഞ്ഞു. റിലീസ് ചെയ്യാൻ ഒരു മാസം കൂടി ഉണ്ടെന്നിരിക്കെ ഒടിയൻ ഫാൻസ്‌ ഷോസിന്റെ എണ്ണം 400 എത്തുമെന്നാണ് സൂചന.

കേരളത്തിൽ മാത്രമല്ല, പോളണ്ട്, ഇറ്റലി, ഗോവ, ബാഗ്ലൂർ എന്നിവിടങ്ങളിലും ഒടിയൻ ഫാൻ ഷോസ് ഉണ്ടാകും. ഗൾഫിലും വമ്പൻ തയ്യാറെടുപ്പുകളാണ് ഒടിയൻ ഫാൻ ഷോസിനു വേണ്ടി നടക്കുന്നത്. രാവിലെ ഏഴു മണി മുതൽ ആണ് ഫാൻ ഷോസിനു അനുവാദം കൊടുക്കുകയുള്ളു എന്ന ഒരു റിപ്പോർട്ട് നേരത്തെ വന്നിരുന്നു. എങ്കിലും ആരാധകരുടെ ആവശ്യ പ്രകാരം വെളുപ്പിന് അഞ്ചു മണി മുതൽ ഫാൻ ഷോസ് വെക്കാനുള്ള അനുവാദം കൊടുത്താൽ ഫാൻ ഷോകളുടെ എണ്ണം ഞെട്ടിപ്പിക്കുന്ന സംഘ്യയിൽ ആവും എത്തി നിൽക്കുക. കേരളത്തിലെ അഞ്ഞൂറിൽ പരം സ്‌ക്രീനുകളിൽ ഡിസംബർ പതിനാലിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുക. ലോകമെമ്പാടും അതേ ദിവസം തന്നെ ഒടിയൻ എത്തുകയും ചെയ്യും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.