റിയലിസ്റ്റിക് എന്റെർറ്റൈനെറുകൾ തിരഞ്ഞെടുത്തു ചെയ്തു അത് വിജയിപ്പിച്ചു എടുക്കുന്നതിൽ ഫഹദ് ഫാസിലിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് എന്ന് പറയാം. മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഒരു പരിധി വരെ ടേക്ക് ഓഫ് പോലും ആ തരത്തിൽ വരുന്ന ചിത്രങ്ങളാണ്. അവയെല്ലാം മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങൾ ആണ്. അത്തരത്തിലുള്ള ചിത്രങ്ങൾ ആര് ചെയ്താലും നന്നായി വന്നിട്ടുണ്ടെങ്കിൽ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും എന്നതിന് ഉദാഹരണം ആണ് ഈ അടുത്തിടെ വർണ്യത്തിൽ ആശങ്ക എന്ന കുഞ്ചാക്കോ ബോബൻ ചിത്രം നേടിയ വിജയം .
ഇപ്പോൾ ഇതാ വീണ്ടുമൊരു റിയലിസ്റ്റിക് എന്റെർറ്റൈനറുമായി ഫഹദ് ഫാസിൽ വരികയാണ്. വേണു സംവിധാനം ചെയ്യുന്ന കാർബൺ ആണ് ആ ചിത്രം.
കഴിഞ്ഞ മാസം ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞ ഈ ചിത്രം കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ് . മമത മോഹൻദാസ് നായിക ആയെത്തുന്ന ഈ ചിത്രത്തിൽ മണികണ്ഠൻ ആചാരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മലയാളിയും പ്രശസ്ത ബോളിവുഡ് ക്യാമെറാമാനുമായ കെ യു മോഹനൻ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കുന്നത്. അതുപോലെ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ബോളിവുഡിലെ പ്രശസ്ത സംവിധായകൻ ആയ വിശാൽ ഭരദ്വാജ് ആണ്. സിബി തോട്ടുപുറം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി ഇത് വരെ നിശ്ചയിച്ചിട്ടില്ല.
പ്രശസ്ത ക്യാമെറാമാനായ വേണു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കാർബൺ. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ ദയ, മമ്മൂട്ടി നായകനായി എത്തിയ മുന്നറിയിപ്പ് എന്നീ ചിത്രങ്ങൾ ആണ് വേണു സംവിധാനം ചെയ്ത മറ്റു രണ്ടു ചിത്രങ്ങൾ. സിബി എന്ന് പേരുള്ള ഒരു കഥാപാത്രത്തെയാണ് ഫഹദ് കാർബൺ എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്‌സ് (ഹസ്സൻ മീനു അസോസിയേറ്റ്‌സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.