ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാർബൺ’. ദയ, മുന്നറിയിപ്പ് ചിത്രങ്ങൾക്ക് ശേഷം വേണു ഒരുക്കിയ ചിത്രമാണ് കാർബൺ. പ്രശസ്ത ബോളിവുഡ് സംവിധായകനായ വിശാൽ ഭരദ്വാജ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഇതിനു മുൻപ് വേണു തന്നെ ഒരുക്കിയ ദയ എന്ന ചിത്രത്തിന് മാത്രമാണ് വിശാൽ മലയാളത്തിൽ സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് വിശാൽ ഭരദ്വാജ് ഈണമിടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി ഹിറ്റ് ബോളിവുഡ് ഗാനങ്ങളിലൂടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സംഗീത സംവിധായകനാണ് വിശാൽ ഭരദ്വാജ്. അതുകൊണ്ടുതന്നെ പ്രതീക്ഷകളും ഏറെയാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും സ്വീകരിച്ചതുപോലെ തന്നെ ഈ മേക്കിങ് വീഡിയോയും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
വേണുവിന്‍റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു കൊമേര്‍ഷ്യല്‍ ചിത്രമായാണ് ‘കാർബൺ’ ഒരുക്കിയിരിക്കുന്നത്. മംമ്ത മോഹൻദാസാണ് ഫഹദിന്റെ നായികയായി എത്തുന്നത്. മണികണ്ഠൻ ആചാരി, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, നെടുമുടി വേണു എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നു. മലയാളിയായ ബോളിവുഡ് ക്യാമറാമാൻ കെ യു മോഹനൻ ആണ് ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഹണി ബീ എന്ന സൂപ്പർഹിറ്റ് സിനിമ നിർമ്മിച്ച സിബി തൊട്ടുപുറം ആണ് ഈ സിനിമ നിർമ്മിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.