കാടിന്റെ പശ്ചാത്തലത്തിൽ ഒരുപാട് ചിത്രങ്ങൾ നമ്മളെ മലയാള സിനിമയിൽ കണ്ടിട്ടില്ല. എന്നാൽ അങ്ങനെ വന്നതിൽ ഭൂരി ഭാഗവും ഏതെങ്കിലും രീതിയിൽ വ്യത്യസ്തത പകരുന്നതും മികച്ച വിജയം നേടിയവയും ആയിരുന്നു. ഒരിക്കൽ കൂടി കാടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്നൊരു ത്രില്ലർ മലയാളത്തിൽ എത്തുകയാണ്. ഫഹദ് ഫാസിൽ- വേണു ടീം ഒരുക്കിയ കാർബൺ ആണ് ആ ചിത്രം. കാർബണിന്റെ ട്രൈലറിൽ നിന്ന് തന്നെ ഈ കാര്യം നമ്മുക്ക് വ്യക്തമാണ്. എന്തോ തേടി കാട്ടിനുളളിലേക്കു പോകുന്ന ഒരു കൂട്ടം കഥാപാത്രങ്ങളെ നമ്മുക്ക് കാണിച്ചു തരുന്നുണ്ട് ഈ ചിത്രത്തിന്റെ ട്രൈലെർ. അതുപോലെ തന്നെ ഒരു ത്രില്ലർ സ്വഭാവവും ട്രൈലെർ വെച്ച് പുലർത്തുന്നു എന്നത്, ആവേശകരമായ ഒരു സിനിമാനുഭവമാണ് ഈ ചിത്രം നമ്മുക്ക് പകർന്നു നല്കാൻ പോകുന്നത് എന്നതിന്റെ സൂചനയാണ്.
കാർബണിന്റെ ട്രൈലെർ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതുപോലെ തന്നെ ഈ ചിത്രത്തിലെ ഗാനങ്ങളും മലയാളി പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് കഴിഞ്ഞതായാണ് പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകനായ വിശാൽ ഭരദ്വാജ് സംഗീതം പകർന്ന മൂന്നു പാട്ടുകൾ ആണ് ഈ ചിത്രത്തിൽ ഉള്ളത്. അതിൽ രണ്ടു ഗാനങ്ങളുടെ വീഡിയോ ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞു. ബോളിവുഡ് ക്യാമെറാമാനായ മലയാളി കെ യു മോഹനൻ ഒരുക്കിയ ദൃശ്യങ്ങളും കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിന് മുതൽക്കൂട്ടാകും എന്നുറപ്പാണ്.
മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, മണികണ്ഠൻ ആചാരി, വിജയ രാഘവൻ, നെടുമുടി വേണു, ഷറഫുദീൻ എന്നിവരും അഭിനയിക്കുന്നുണ്ട്. സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്ന് പോയട്രി ഫിലിംസിന്റെ ബാനറിൽ ആണ് കാർബൺ നിർമ്മിച്ചിരിക്കുന്നത്. ജനുവരി പത്തൊൻപതു മുതൽ കാർബൺ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.