[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ക്വീൻ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു; ഗംഭീര പ്രേക്ഷക പ്രതികരണം..!

ഇന്നലെ കേരളത്തിൽ എത്തിയ പ്രധാന റിലീസ് ആയിരുന്നു പുതുമുഖമായ ഡിജോ ജോസ് ആന്റണി ഒരുക്കിയ ക്വീൻ. പുതുമുഖങ്ങൾ അവതരിപ്പിച്ച ചിത്രം ആയിരുന്നെങ്കിലും പ്രേക്ഷകർ ഏറെ കാത്തിരുന്ന ഈ ചിത്രം ശ്രദ്ധ നേടിയത് അതിന്റെ മികച്ച ട്രൈലെർ, മേക്കിങ് വീഡിയോ, സോങ് വീഡിയോസ് എന്നിവയിലൂടെ ആയിരുന്നു. അതുകൊണ്ടു തന്നെ വമ്പൻ ജനത്തിരക്കോടെയാണ് ക്വീൻ ഇന്നലെ പ്രദർശനം ആരംഭിച്ചത്. പുതുമുഖങ്ങൾ മാത്രം നിറഞ്ഞ ഒരു ചിത്രത്തിന് ഇത്ര ജനപിന്തുണയോടെ പ്രദർശനം ആരംഭിക്കാൻ കഴിയുക എന്നത് തന്നെ ഒരർഥത്തിൽ വിജയമാണ്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ തന്നെ ഈ ചിത്രത്തെ കുറിച്ച് ഗംഭീര പ്രേക്ഷകാഭിപ്രായം കേരളം മുഴുവൻ അലയടിക്കുകയാണ് എന്ന് പറയാം നമ്മുക്ക്.

സോഷ്യൽ മീഡിയ മുഴുവൻ ക്വീനിനെ പറ്റി കിടിലൻ റിവ്യൂസ് ആണ് വരുന്നത്. . കുട്ടികളും യുവാക്കളും സ്കൂൾ- കോളേജ് വിദ്യാർത്ഥിളുമെല്ലാം ഈ ക്യാമ്പസ് ചിത്രം കാണാൻ തീയേറ്ററുകളിലേക്കു ഒഴുകുകയാണ്. ചിത്രത്തിലെ കോമഡി രംഗങ്ങളും ഗാനങ്ങളും പുതുമുഖങ്ങളുടെയും അതുപോലെ അതിഥി വേഷത്തിൽ വന്ന സലിം കുമാറിന്റെയും പ്രകടനങ്ങളും പ്രേക്ഷകർ ആർപ്പു വിളികളോടെയാണ് ഏറ്റെടുക്കുന്നത്. ഷിബു കെ മൊയ്‌ദീൻ, റിൻഷാദ് വെള്ളോടത്തിൽ എന്നിവർ ചേർന്ന് അറേബിയൻ ഡ്രീംസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ നിർമ്മാണം നിർവഹിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് നവാഗതരായ ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവരാണ്.

നവാഗതനായ സുരേഷ് കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് സാഗർ ദാസും ഈ ചിത്രത്തിലെ കിടിലൻ സംഗീതം ഒരുക്കിയത് ജേക്സ് ബിജോയിയും ആണ്. പുതുമുഖങ്ങളോടൊപ്പം തന്നെ വിജയ രാഘവൻ, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, ശ്രീജിത്ത് രവി, അനീഷ് ജി മേനോൻ എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ ആണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.