വേണു സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രമായ കാർബൺ നാളെ ഇന്ത്യ മുഴുവൻ പ്രദർശനം ആരംഭിക്കുകയാണ്. പോയട്രി ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തു റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വമ്പൻ റിലീസ് ആണ് ലഭിച്ചിരിക്കുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ മാർകെറ്റിൽ ഏകദേശം 130 നു മുകളിൽ സ്‌ക്രീനുകളിൽ ആണ് കാർബൺ നാളെ റിലീസ് ചെയ്യാൻ പോകുന്നത്. ബാംഗ്ലൂർ, തമിഴ് നാട് എന്നിവിടങ്ങളിൽ മികച്ച റിലീസ് ലഭിച്ച ഈ ചിത്രത്തിന് നോർത്ത് ഇന്ത്യയിലും ഒരു യുവ താര ചിത്രത്തിന് ലഭിക്കുന്ന വമ്പൻ റിലീസുകളിൽ ഒന്ന് തന്നെയാണ് ലഭിച്ചിരിക്കുന്നത്. അടുത്തിടെ വേലയ്ക്കാരൻ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു തമിഴിൽ ഫഹദ് നേടിയ പ്രശസ്തി കാർബൺ എന്ന ചിത്രത്തിന്റെ വമ്പൻ റസ്റ്റ് ഓഫ് ഇന്ത്യ റിലീസിന് കാരണം ആയിട്ടുണ്ട്.
ഇത് കൂടാതെ ബോളിവുഡ് സാന്നിധ്യമായ വിശാൽ ഭരദ്വാജ്, കെ യു മോഹനൻ എന്നെ പേരുകളും ഈ ചിത്രത്തിൽ വില ഉയർത്തിയിട്ടുണ്ട് എന്നുറപ്പാണ്. മമത മോഹൻദാസ് ആണ് കാർബണിൽ പ്രധാന സ്ത്രീ കഥാപാത്രമായി എത്തുന്നത്. ഒരു ത്രില്ലർ സ്വഭാവത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വേണുവിന്റെ ആദ്യത്തെ കൊമേർഷ്യൽ ചിത്രം ആണെന്നും പറയാം നമ്മുക്ക്. ചിത്രത്തിന്റെ ട്രൈലെർ, ഗാനങ്ങൾ എന്നിവ സൂചിപ്പിക്കുന്നത് എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു ചിത്രമാണ് കാർബൺ എന്നുതന്നെയാണ്. ദിലീഷ് പോത്തൻ, മണികണ്ഠൻ ആചാരി, സൗബിൻ ഷാഹിർ, നെടുമുടി വേണു, ഷറഫുദീൻ, വിജയ രാഘവൻ, ചേതൻ ജയലാൽ, കൊച്ചു പ്രേമൻ, പ്രവീണ എന്നിവരും കാർബണിൽ അഭിനയിക്കുന്നുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.