ഫഹദ് ഫാസിലിനെ നായകനാക്കി വേണു ഒരുക്കിയ ചിത്രമാണ് കാർബൺ. ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത ക്യാമെറാമാനായ വേണു ഒരുക്കിയ ഈ ചിത്രം ഈ മാസം പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. വേണു തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മമത മോഹൻദാസ് ആണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്തു വന്ന ഈ ചിത്രത്തിന്റെ ട്രെയിലറിനും അത് പോലെ ആദ്യത്തെ സോങ് വിഡിയോക്കും ഗംഭീര സ്വീകരണം ആണ് പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ രണ്ടാമത്തെ സോങ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് . ദൂരെ ദൂരെ എന്ന് തുടങ്ങുന്ന ഈ ഗാനം ഇപ്പോൾ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു. അതി മനോഹരമായ ദൃശ്യങ്ങൾ ആണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
പ്രശസ്ത ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും സംഗീതജ്ഞനുമായ വിശാൽ ഭരദ്വാജ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. അദ്ദേഹം ഈണം നൽകിയ രണ്ടാമത്തെ മലയാള ചിത്രമാണ് കാർബൺ. അതുപോലെ ഈ ചിത്രത്തിലെ മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയത് ബോളിവുഡിൽ നിന്നുള്ള, മലയാളി ക്യാമെറാമാനായ കെ യു മോഹനൻ ആണ്. മണികണ്ഠൻ ആചാരി, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ഷറഫുദ്ധീൻ, നെടുമുടി വേണു, വിജയ രാഘവൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പോയട്രി ഫിലിംസിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്നാണ്. ഗാനങ്ങളും ട്രെയ്‌ലറും വമ്പൻ പ്രേക്ഷക പ്രീതി നേടിയതോടെ ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം എത്തി കഴിഞ്ഞു എന്ന് തന്നെ പറയാം.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.