ദേശീയ പുരസ്കാരം നേടിയ ഛായാഗ്രാഹകനും സംവിധായകനുമായ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘കാർബണ്’ തിയറ്ററുകളിലേക്ക് എത്തുകയാണ്. ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസാണ് നായിക. ഫഹദിനെ മനസിൽ കണ്ടുതന്നെയാണ് ഈ പ്രമേയം ആലോചിച്ചതെന്നും അദ്ദേഹം വളരെ ഗംഭീരമായി തന്നെ അത് കൈകാര്യം ചെയ്തുവെന്നും അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ വേണു പറയുകയുണ്ടായി. ഈ റോളിന് ഏറ്റവും യോജിച്ചയാൾ എന്ന നിലയിലും ഇപ്പോൾ ഉള്ളതിൽവച്ച് ഏറ്റവും നല്ല ഒരാക്ടർ എന്ന നിലയിലുമാണ് ഫഹദിലേക്ക് എത്തിയത്. ഫഹദിന്റെ സിനിമയാണിത്. നമുക്ക് വർക്ക് ചെയ്യാൻ വളരെ കംഫർട്ടബിളായ ഒരാക്ടറാണു ഫഹദ്. സിബി സെബാസ്റ്റ്യൻ എന്നാണ് ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്. അയാളുടെ ജീവിതത്തിന്റെ ചെറിയ ഒരു പീരിയഡ് മാത്രമാണ് സിനിമയിൽ കാണിക്കുന്നതെന്നും വേണു പറയുന്നു.
വർക്ക് ചെയ്ത എല്ലാവരും വളരെ ബുദ്ധിമുട്ടി ശ്രമകരമായിത്തന്നെ ഇതിനു പുറകിൽ നിന്നതുകൊണ്ടാണ് ഈ സിനിമ സാധ്യമായത്. ഫാമിലി എന്റർടെയ്നർ എന്ന രീതിയിൽ മാത്രമല്ല ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രത്യേകിച്ച് ഏതെങ്കിലും ഒരു വിഭാഗത്തിനുവേണ്ടി ഒരുക്കാൻ ശ്രമിച്ചിട്ടില്ല. എല്ലാവരെയും എന്തായാലും ഒരു സിനിമയ്ക്കും തൃപ്തിപ്പെടുത്താൻ പറ്റില്ലെന്ന് ഉറപ്പാണ്. എങ്കിലും എല്ലാവരും ‘കാർബൺ’ കാണണമെന്ന് തന്നെയാണ് ആഗ്രഹം.
തൃശ്ശൂരിലെ ചിമ്മിനി വനത്തിലും വാഗമണ്ണിലുമാണ് സിനിമയുടെ പ്രധാന രംഗങ്ങള് ചിത്രീകരിച്ചിരിക്കുന്നത്. മണികണ്ഠൻ, സ്ഫടികം ജോർജ്, നെടുമുടി വേണു, വിജയരാഘവൻ, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, കൊച്ചുപ്രേമൻ, ചേതൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ഓഡീഷനിലൂടെ എത്തിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കെ.യു. മോഹനൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ‘ദയ’ എന്ന ചിത്രത്തിന് ശേഷം വിശാൽ ഭരദ്വാജ് പാട്ടുകളൊരുക്കിയ മലയാളചിത്രം എന്ന പ്രത്യേകതയും ‘കാർബണി’നുണ്ട്. നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ബിജിബാലാണ് പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത്. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. ബീന പോൾ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പോയട്രി ഫിലിം ഹൗസിന്റെ ബാനറിൽ സിബി തോട്ടുപുറം, നവീസ് സേവ്യർ എന്നിവരാണ് ‘കാർബൺ’ നിർമ്മിച്ചിരിക്കുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.