മലയാള സിനിമ വലിയ മാറ്റത്തിന് പിന്നാലെയാണ്. സൂപ്പര്‍ താരങ്ങളോ വലിയ ബാനറോ സംവിധായകരോ ഇല്ലാതെ തന്നെ ചെറിയ സിനിമകളും ശ്രദ്ധ നേടുന്നുണ്ട്. രസകരമായി ഒരുക്കുന്ന വീഡിയോകളും മറ്റും തന്നെയാണ് ഇത്തരം ചെറിയ സിനിമകള്‍ക്ക് പബ്ലിസിറ്റിക്ക് തുണയാകുന്നത്. ആ കൂട്ടത്തിലേക്ക് തന്നെയാണ് യുവ സംവിധായകന്‍ നൗഷാദ് ഒരുക്കുന്ന കാപ്പുചീനോയും എത്തുന്നത്.
ഏതാനും ആഴ്ചകള്‍ക്ക് മുന്നേ ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പാടിയ “ജാനാഹ് മേരീ ജാനാഹ്” എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയതാണ്. തുടര്‍ന്നു വന്ന ജയചന്ദ്രന്‍ പാടിയ “എങ്ങനെ പാടേണ്ടു ഞാന്‍” എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായി.
മുന്‍കാല താരം ഡിസ്കോ രവീന്ദ്രന്‍റെ ഡാന്‍സുമായി വന്ന “മിടുക്കി മിടുക്കി” എന്ന ഗാനം രസിപ്പിച്ചപ്പോള്‍ തൊട്ടുപിന്നാലെ വന്ന ചിത്രത്തിന്‍റെ ട്രൈലര്‍ ചിത്രത്തിന് പ്രതീക്ഷകള്‍ കൂട്ടുന്നുണ്ട്.
ധര്‍മ്മജന്‍, അനീഷ് ജി മേനോന്‍, അന്‍വര്‍ ഷരീഫ്, കണാരന്‍ ഹരീഷ്, സുനില്‍ സുഗത, അനീറ്റ, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.