ശങ്കര്‍-രജനികാന്ത് ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 കഴിഞ്ഞ ദിവസമാണ് ലോകം മുഴുവൻ റിലീസ് ചെയ്തത്. രജനികാന്ത് നായകനും അക്ഷയ് കുമാർ വില്ലനും ആയെത്തിയ ഈ ചിത്രം ലോകം മുഴുവനും പതിനായിരം സ്‌ക്രീനുകൾക്കു മുകളിലും കേരളത്തിൽ 458 സ്‌ക്രീനുകളിലുമാണ് എത്തിയത്. ടോമിച്ചൻ മുളകുപാടം ആണ് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ഈ ചിത്രം കേരളത്തിൽ എത്തിച്ചത്. പതിനഞ്ചു കോടിയോളം രൂപ മുടക്കി അദ്ദേഹം വിതരണത്തിന് എടുത്ത ഈ ചിത്രം ഇവിടുത്തെ റെക്കോർഡ് റിലീസ് നേടിയതിനു ഒപ്പം തന്നെ വമ്പൻ കലക്ഷനും ആദ്യ ദിനം സ്വന്തമാക്കി. ഒഫീഷ്യൽ റിപ്പോർട്ടുകൾ പ്രകാരം ആദ്യം ഈ ചിത്രം കേരളത്തിൽ നിന്ന് നേടിയെടുത്തത് 6,09, 00 ,666 രൂപയാണ്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ആയി ആണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ത്രീഡി വിസ്മയമായ ഈ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി നിർമ്മിച്ചത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. ബാഹുബലി 2 കഴിഞ്ഞാൽ ഇന്ത്യയിൽ നിന്ന് ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് എന്തിരൻ 2 എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളി താരമായ കലാഭവന്‍ ഷാജോണ്‍ ഈ ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. എ ആർ റഹ്മാൻ സംഗീതം നൽകിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് നീരവ് ഷായും എഡിറ്റ് ചെയ്തത് ആന്റണിയും ആണ്. റസൂൽ പൂക്കുട്ടി ആണ് ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ആമി ജാക്സൺ നായികാ വേഷത്തിലെത്തിയ ഈ ചിത്രം പൂർണ്ണമായും ഐ മാക്സ് ത്രീഡിയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമാണ്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.