പ്രശസ്ത തെന്നിന്ത്യൻ നായികാ താരവും മലയാളി നടിയുമായ കീർത്തി സുരേഷ് നായികാ വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വാശി. ടോവിനോ തോമസ് നായകനായെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ജി രാഘവാണ്. ഈ വരുന്ന ജൂൺ പതിനേഴിന് തീയേറ്ററുകളിലെത്തുന്ന വാശിയിൽ ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ വക്കീൽ കഥാപാത്രങ്ങളായാണ് അഭിനയിച്ചിരിക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ, മേനക സുരേഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ, കീർത്തി സുരേഷിനോട് ചോദിച്ച ഒരു ചോദ്യവും അതിനു കീർത്തി നൽകിയ ഉത്തരവുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാധാരണ കീർത്തിയെ കാണാറുള്ളത് വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന തെന്നിന്ത്യൻ ചിത്രങ്ങളിലാണല്ലോയെന്നും, വാശി എന്ന ചെറിയ ബഡ്ജറ്റ് ചിത്രം സ്വന്തം നിർമ്മാണത്തിലായതു കൊണ്ടാണോ അഭിനയിച്ചതെന്നുമായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം.
അതിനു കീർത്തി സുരേഷ് നൽകിയ മറുപടി, ബഡ്ജറ്റ് നോക്കിയല്ലല്ലോ ഒരു നടനോ നടിയോ സിനിമകൾ ചെയ്യുന്നതെന്നാണ്. ആ സിനിമയുടെ കഥ, തന്റെ കഥാപാത്രം എന്നിവയൊക്കെയാണ് ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നതിന് അടിസ്ഥാനമെന്നും, ബഡ്ജറ്റും പ്രതിഫലവുമൊക്കെ പിന്നീട് വരുന്ന കാര്യങ്ങൾ മാത്രമാണെന്നും കീർത്തി പറയുന്നു. ഈ അടുത്തകാലത്ത് റിലീസ് ചെയ്ത തന്റെ ചിത്രമായ സാനി കായിധമൊക്കെ വളരെ ചെറിയ ബഡ്ജറ്റിലൊരുക്കിയ ചിത്രമാണെന്നും കീർത്തി ചൂണ്ടി കാണിച്ചു. ആ ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് കീർത്തി സുരേഷ് നേടിയെടുത്തത്. തമിഴിലും തെലുങ്കിലും വമ്പൻ ചിത്രങ്ങളിലേ നായികാ താരമാണിപ്പോൾ കീർത്തി സുരേഷ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.