യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ കുറച്ചു ദിവസം മുൻപാണ് താൻ സംവിധാനം ചെയ്യാൻ പോകുന്ന രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചത്. മോഹൻലാൽ നായകനാവുന്ന ആ ചിത്രത്തിന്റെ പേര് ബ്രോ ഡാഡി എന്നാണ്. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, മീന, കനിഹ, ലാലു അലക്സ്, മുരളി ഗോപി, സൗബിൻ ഷാഹിർ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പുതുമുഖങ്ങളായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഒരു ഫൺ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ച ശ്രീജിത്തും ബിബിനും ഓൾഡ് മോങ്ക്സ് എന്ന മലയാളത്തിലെ ഏറ്റവും പോപ്പുലർ ആയ പോസ്റ്റർ ഡിസൈനർ ടീമിലെ അംഗങ്ങളാണ്. ഈ ചിത്രത്തിന്റെ കഥ പൃഥ്വിരാജ് കേട്ട സമയത്തെ അദ്ദേഹത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് രചയിതാക്കളിലൊരാളായ ശ്രീജിത്ത്.
വനിതാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീജിത്ത് ഇത് പറയുന്നത്. കഥ കേട്ട് തുടങ്ങിയപ്പോൾ മുതൽ തീരുന്നതു വരെ പൃഥ്വിരാജ് ചിരിച്ചു മറിയുകയായിരുന്നു എന്നും, അതിനു ശേഷം ഈ കഥ ഇനി മറ്റാരോടും പറയണ്ട, താൻ ഈ ചിത്രം സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് പറയുകയുമായിരുന്നു എന്ന് ശ്രീജിത്ത് വെളിപ്പെടുത്തുന്നു. അതിനു ശേഷം ഒരാഴ്ച കഴിഞ്ഞു തന്നെ വിളിച്ച പൃഥ്വിരാജ് പറഞ്ഞത് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ലാലേട്ടൻ ആയിരിക്കും എന്നും മറ്റൊരു പ്രധാന കഥാപാത്രം താനും ചെയ്യുമെന്നാണ്. ഏതായാലും ഈ ചിത്രം ജൂലൈ മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കാൻ പാകത്തിനാണ് പ്ലാൻ ചെയ്യുന്നത് എന്ന് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.