[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മരക്കാരിലെ പ്രണവിന്റെ പ്രകടനം കണ്ട മോഹൻലാലിന്റെ പ്രതികരണം; വെളിപ്പെടുത്തി അനി ഐ വി ശശി..!

പ്രശസ്ത സംവിധായകൻ ആയിരുന്ന ഐ വി ശശിയുടെ മകനായ അനി ഐ വി ശശിയും ഇപ്പോൾ സംവിധായകനായി  അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. അത് കൂടാതെ പ്രിയദർശന്റെ സഹസംവിധായകൻ കൂടിയായ അനി ജോലി ചെയ്ത ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന പ്രിയദര്‍ശന്‍- മോഹൻലാൽ പ്രോജക്ട്. ഈ ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തും കൂടിയാണ് അനി ഐ വി ശശി. മോഹൻലാൽ അവതരിപ്പിക്കുന്ന മരക്കാർ എന്ന നായക കഥാപാത്രത്തിന്റെ യൗവന കാലം അവതരിപ്പിച്ചു കൊണ്ട് പ്രണവ് മോഹൻലാലും ഈ ചിത്രത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ഇതിലെ പ്രണവ് മോഹന്‍ലാലിന്റെ പ്രകടനത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് അനി.


നമ്മുടെ സംവിധായകര്‍ പ്രണവ് എന്ന നടനെ ഇതുവരെയും പൂര്‍ണമായും ഉപയോഗിച്ചിട്ടില്ല എന്ന അഭിപ്രായമാണ് അനി പങ്കു വെക്കുന്നത്. മരക്കാർ എന്ന ചിത്രത്തിലെ ഒരു പ്രത്യേക സീനിലെ പ്രണവിന്റെ പ്രകടനം മോഹൻലാൽ സാറിന്റെയും സുചിയാന്റിയുടെയും കണ്ണ് നനച്ചു എന്നും പ്രണവ് മോഹൻലാൽ എന്ന നടന്റെ അഭിനയമികവ് സിനിമാലോകം കാണാനിരിക്കുന്നതേ ഉള്ളൂ എന്നും കൗമുദിക്ക് നൽകിയ ഓണ്ലൈന് അഭിമുഖത്തില്‍ അനി പറയുന്നു. മരക്കാർ കൂടാതെ വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം ആണ് പ്രണവ് അഭിനയിച്ചു ഇനി റീലീസ് ചെയ്യാനുള്ള ചിത്രം. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്ന മരക്കാർ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേർന്നു നിർമ്മിച്ച ഈ ചിത്രം ആഗസ്റ്റ് 12 നു കേരളത്തിലെ മുഴുവൻ സ്ക്രീനുകളിലും ആയി റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്‌. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. 

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

21 hours ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.