[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തെലുങ്ക് സൂപ്പർ താരങ്ങൾ ഒരുമിക്കുന്നു; ബ്രോ ഡാഡി തെലുങ്കിലേക്കും..?

ഈ കഴിഞ്ഞ ജനുവരി ഇരുപത്തിയാറിനു ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ നേരിട്ട് റിലീസ് ആയി പാൻ ഇന്ത്യൻ ലെവലിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ മലയാള ചിത്രമാണ് മോഹൻലാൽ നായകനായ ബ്രോ ഡാഡി. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുകയും ഒരു പ്രധാന വേഷം അഭിനയിക്കുകയും ചെയ്ത ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ ചിത്രം ഓൾ ഇന്ത്യ തലത്തിൽ ഒറ്റിറ്റിയിൽ രണ്ടു ഓൾ ടൈം റെക്കോർഡുകൾ ആണ് സൃഷ്ടിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ ലാലു അലക്സ്, കല്യാണി പ്രിയദർശൻ, കനിഹ, മീന, ജഗദീഷ്, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, മല്ലിക സുകുമാരൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ജോൺ കാറ്റാടി, ഈശ്ശോ കാറ്റാടി എന്നീ പേരുകളിൽ അച്ഛനും മകനും ആയാണ് മോഹൻലാൽ- പൃഥ്വിരാജ് ടീം ഇതിൽ അഭിനയിച്ചത്. കുര്യൻ എന്ന കഥാപാത്രമായി ലാലു അലക്‌സും ഇതിൽ തകർത്താടിയിട്ടുണ്ട്.

ഇപ്പോൾ വരുന്ന ചില വാർത്തകൾ പറയുന്നത് ഈ ചിത്രം തെലുങ്കിലേക്ക് റീമേക് ചെയ്യാൻ പോവുകയാണ് എന്നാണ്. സുരേഷ് പ്രൊഡക്ഷൻസ് ആണ് ഇതിന്റെ റീമേക് അവകാശം വാങ്ങുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. മോഹൻലാൽ ചെയ്ത നായക വേഷം ചെയ്യാൻ പോകുന്നത് തെലുങ്കു സൂപ്പർ താരം വെങ്കടേഷ് ആണെന്നും പൃഥ്വിരാജ് ചെയ്ത മകൻ വേഷം ചെയ്യുക റാണ ദഗ്ഗുബതി ആണെന്നും വാർത്തകൾ വരുന്നുണ്ട്. ഒഫീഷ്യൽ ആയി പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല എങ്കിലും ഇത്തരമൊരു വാർത്തയാണ് ഇപ്പോൾ തെലുങ്കു മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വെങ്കടേഷിന്റെ സ്വന്തം പ്രൊഡക്ഷൻ ബാനർ ആണ് സുരേഷ് പ്രൊഡക്ഷൻസ്. മലയാള ചിത്രമായ അയ്യപ്പൻ കോശി തെലുങ്കിൽ റീമേക് ചെയ്തപ്പോൾ അതിലും പൃഥ്വിരാജ് ചെയ്ത വേഷം അവതരിപ്പിച്ചത് റാണ ദഗ്ഗുബതി ആയിരുന്നു.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

2 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

4 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.