കഴിഞ്ഞ വർഷം ജനുവരിയിൽ ആണ് മോഹൻലാലിൻറെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസ് ആയ ദൃശ്യം 2 റിലീസ് ചെയ്തത്. ആമസോൺ പ്രൈം റിലീസ് ആയെത്തിയ ഈ ജീത്തു ജോസഫ് ചിത്രം പാൻ ഇന്ത്യൻ ലെവലിൽ മാത്രമല്ല, ആഗോള തലത്തിൽ വരെ സൂപ്പർ ഹിറ്റായി മാറി. ഇപ്പോഴിതാ ഈ വർഷം മോഹൻലാലിന്റെ ആദ്യ റിലീസ് ആയി എത്തിയതും ഒരു നേരിട്ടുള്ള ഒടിടി റിലീസ് ആണ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത ബ്രോ ഡാഡി എന്ന പൃഥ്വിരാജ് സുകുമാരൻ ചിത്രമാണത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രമല്ല, കേരളത്തിന് പുറത്തു നിന്നും ഒട്ടേറെ മികച്ച അഭിപ്രായങ്ങൾ ആണ് ഈ ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരു കംപ്ലീറ്റ് ഫാമിലി കോമഡി ചിത്രമായി ഒരുക്കിയ ബ്രോ ഡാഡി ഈ അടുത്തിടെ കണ്ടതിൽ ഏറ്റവും നല്ല കോമഡി ചിത്രമാണ് എന്നും മോഹൻലാൽ, ലാലു അലക്സ് എന്നിവർ നടത്തിയ പ്രകടനം അതിഗംഭീരമാണ് എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ഈ ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക് ചെയ്യണം എന്നും തമിഴ്, തെലുങ്കു, ഹിന്ദി പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്. അതിനു സാധ്യത ഉള്ള ഒരു കഥയാണ് ബ്രോ ഡാഡി പറയുന്നത് എന്നും അവർ കൂട്ടിച്ചേർക്കുന്നു. കോവിഡ് കാലത്തു, ഡാർക്ക് ചിത്രങ്ങളും ത്രില്ലറുകളും കണ്ടു മടുത്തു ഇരിക്കുന്ന പ്രേക്ഷകർക്ക് ഒരു ആശ്വാസമാണ് ബ്രോ ഡാഡി നൽകുന്നത് എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ഡിസ്‌നി ഹോട്ട് സ്റ്റാർ എന്ന പ്ലാറ്റ്‌ഫോമിന് അവരുടെ ആദ്യത്തെ മലയാളം സൂപ്പർ ഹിറ്റ് ആണ് ബ്രോ ഡാഡിയിലൂടെ ലഭിച്ചിരിക്കുന്നത് എന്നും പറയാം. ഇതിപ്പോൾ പാൻ ഇന്ത്യൻ ലെവലിൽ ആണ് ഈ ചിത്രം അഭിനന്ദിക്കപ്പെടുന്നത്. സ്ട്രീം ചെയ്തു ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ തന്നെ അത്രമാത്രം പോസിറ്റീവ് ആയ അഭിപ്രായങ്ങൾ ആണ് ഓൾ ഇന്ത്യ ലെവലിൽ ഈ ചിത്രം നേടുന്നത്. ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ബ്രോ ഡാഡിയും സൂപ്പർ ഹിറ്റാക്കിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.