കംപ്ലീറ്റ് ആക്ടർ മോഹൻലാൽ മലയാള സിനിമയുടെ ബോക്സ് ഓഫീസ് റെക്കോർഡുകളിൽ തൊണ്ണൂറു ശതമാനവും കയ്യാളുന്ന താരമാണ്. കഴഞ്ഞ വർഷം ദൃശ്യം 2 എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ ഒടിടിയിലും അരങ്ങേറ്റം കുറിച്ച മോഹൻലാൽ അവിടെയും പുത്തൻ ചരിത്രമാണ് സൃഷ്ടിച്ചത് ആമസോൺ പ്രൈമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിലാണ് ദൃശ്യം 2 സ്ഥാനം നേടിയത്. മലയാള ചിത്രങ്ങളുടെ പട്ടികയിലേക്ക് വരുമ്പോൾ ഇപ്പോഴും ആമസോൺ പ്രൈമിലെ ഏറ്റവും കൂടുതൽ കാഴ്‌ചക്കരെ നേടിയ മലയാള ചിത്രമായി ദൃശ്യം 2 തുടരുകയാണ്. ഇപ്പോഴിതാ, മോഹൻലാൽ നായകനായ പുതിയ ചിത്രമായ ബ്രോ ഡാഡിയും ഒടിടി പ്ലാറ്റ്‌ഫോമിൽ പുത്തൻ ചരിത്രം സൃഷ്ടിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത ഈ ചിത്രം ഇതിനോടകം രണ്ടു ഓൾ ടൈം റെക്കോർഡുകൾ ആണ് സൃഷ്ടിച്ചത്.
ഏറ്റവും കൂടുതൽ സബ്സ്ക്രിപ്ഷൻ റിലീസിന്റെ ആദ്യ ദിനം തന്നെ ഹോട്ട് സ്റ്റാറിന് നേടിക്കൊടുത്ത ചിത്രമെന്ന റെക്കോർഡ് ഇനി ബ്രോ ഡാഡി എന്ന മലയാള ചിത്രത്തിന് സ്വന്തം. അതുപോലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ആദ്യ ദിനം ഹോട്ട് സ്റ്റാറിൽ കണ്ട രണ്ടാമത്തെ ഇന്ത്യൻ ചിത്രം എന്ന ബഹുമതിയും ബ്രോ ഡാഡി നേടിയെടുത്തു. ഹോട്ട് സ്റ്റാർ ടീം തന്നെയാണ് ഈ വിവരം അവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ പാൻ ഇന്ത്യൻ ലെവലിൽ ആണ് സൂപ്പർ ഹിറ്റാവുന്നതു. അന്യ ഭാഷാ പ്രേക്ഷകരും ഗംഭീര അഭിപ്രായം നൽകുന്ന ബ്രോ ഡാഡിയുടെ ഹൈലൈറ്റ് തന്നെ മോഹൻലാൽ, ലാലു അലക്സ് എന്നിവരുടെ കിടിലൻ കോമഡി പെർഫോമൻസ് ആണ്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.