മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാനെ നായകനാക്കി ഹേ സിനാമിക എന്ന ചിത്രമൊരുക്കി കൊണ്ടാണ് പ്രശസ്ത കൊറിയോഗ്രാഫർ ആയ ബ്രിന്ദ മാസ്റ്റർ സംവിധായിക ആയി അരങ്ങേറ്റം കുറിച്ചത്. മദൻ കർക്കി രചിച്ച ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ അദിതി റാവു, കാജൽ അഗർവാൾ എന്നിവരാണ് നായികമാരായി എത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രത്തിന് ശേഷം, ഇപ്പോൾ തന്റെ പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രിന്ദ മാസ്റ്റർ എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഇതിൽ നായകനായി എത്തുന്നത് തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി ആണെന്നുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളും വരുന്നുണ്ട്. തന്റെ പുതിയ ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും, അതുപോലെ ഈ ചിത്രത്തിന്റെ പേരും ബ്രിന്ദ മാസ്റ്റർ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
തമിഴ്, തെലുങ്കു, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ഹേ സിനാമിക എത്തിയത്. ഗോവിന്ദ് വസന്ത ഈണം നൽകിയ ഇതിലെ ഗാനങ്ങൾ ശ്രദ്ധ നേടിയിരുന്നു. കാതു വാകുല രണ്ടു കാതലാണ് വിജയ് സേതുപതിയുടെ ഇനി റിലീസ് ചെയ്യാൻ ഉള്ള ചിത്രങ്ങളിൽ ഒന്ന്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നയന്‍താരയും സാമന്തയുമാണ് നായികമാരായി എത്തുന്നത്. ഏപ്രിൽ ഇരുപത്തിയേഴിനു ആണ് ഈ ചിത്രം റിലീസ് ആവുക. ജൂൺ മൂന്നിന് റിലീസ് ചെയ്യാൻ പോകുന്ന ലോകേഷ് കനകരാജ്- കമൽ ഹാസൻ ചിത്രമായ വിക്രമിലും വിജയ് സേതുപതി അഭിനയിച്ചിട്ടുണ്ട്. തെലുങ്കു ചിത്രം സീത രാമം, ഹിന്ദി ചിത്രം ചുപ്, നെറ്റ്ഫ്ലിക്സ് ഹിന്ദി വെബ് സീരിസ് ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നിവയാണ് ഇനി ദുൽകർ അഭിനയിച്ചു പുറത്തു വരാനുള്ളത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.