ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സത്യമാണെങ്കിൽ ജനുവരിയിൽ മലയാള സിനിമ കാണാൻ പോകുന്നത് പൊടി പാറുന്ന ഒരു ബോക്സ് ഓഫീസ് പോരാട്ടം ആയിരിക്കും. കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ തന്റെ അരങ്ങേറ്റ ചിത്രം കൊണ്ട് തന്നെ ബോക്സ് ഓഫീസിൽ നേരിടാൻ പോകുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയെ ആയിരിക്കും.
പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ചിത്രമാണ് ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമായ ആദി. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രം ജനുവരി 26 നു റിലീസ് ചെയ്യാൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്ന ആശീർവാദ് സിനിമാസിന്റെ പ്ലാൻ .
ജനുവരി 26 നു തന്നെയാണ് മമ്മൂട്ടി നായകൻ ആയി എത്തുന്ന സ്ട്രീറ്റ് ലൈറ്റ്‌സും റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രമായ നരസിംഹം റിലീസ് ചെയ്ത ദിവസം തന്നെ പതിനെട്ടു വര്ഷങ്ങള്ക്കു ശേഷം ആദി റിലീസ് ചെയ്യാനുള്ള തീരുമാനമാണ് ആന്റണി പെരുമ്പാവൂർ എടുത്തിരിക്കുന്നതെന്നു അറിയുന്നു.
സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഷാംദത് ആണ്. ഷാംദത് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. മലയാളം – തമിഴ്- തെലുങ്കു ഭാഷകളിൽ ആയി ജനുവരി 26 നു ലോകമെമ്പാടും ഈ ചിത്രം പ്രദര്ശനത്തിനെത്തുമെന്നാണ് ഒഫീഷ്യൽ ആയി അറിയിപ്പ് വന്നിരിക്കുന്നത് . ഏതായാലും ബോക്സ് ഓഫീസ് യുദ്ധം എന്താകും എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.
രണ്ടു ചിത്രങ്ങളുടെയും ഇത് വരെ റിലീസ് ചെയ്ത പോസ്റ്ററുകൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടിയിരുന്നു. പ്രണവ് മോഹൻലാലിൻറെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഉള്ള ആദിയിൽ ജഗപതി ബാബു, സിദ്ദിഖ്, സിജു വിൽസൺ, ഷറഫുദീൻ പോലത്തെ ഒട്ടേറെ ജനപ്രിയ താരങ്ങൾ അണി നിരക്കുന്നുണ്ട്.
കൗതുകകരമായ ഒരു വസ്തുത എന്തെന്ന് വെച്ചാൽ ഈ വർഷം ജനുവരിയിൽ ബോക്സ് ഓഫീസിൽ നടന്നത് മോഹൻലാലും മമ്മൂട്ടിയുടെ മകൻ ദുൽക്കറും തമ്മിലുള്ള ബോക്സ് ഓഫീസ് പോരാട്ടം ആയിരുന്നു . മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന മോഹൻലാൽ ചിത്രവും ജോമോന്റെ സുവിശേഷങ്ങൾ എന്ന ദുൽകർ ചിത്രവും തമ്മിൽ ആണ് ഏറ്റു മുട്ടിയത്. രണ്ടു ചിത്രങ്ങളും വമ്പൻ വിജയം ആയിരുന്നു . അടുത്ത ജനുവരിയിലെ വിജയം ആർക്കൊപ്പം എന്ന് കാത്തിരുന്ന് കാണാം, മമ്മൂട്ടിക്ക് ഒപ്പമോ അതോ പ്രണവ് മോഹൻലാലിന് ഒപ്പമോ.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.