മെഗാസ്റ്റാര് മമ്മൂട്ടി നായകനായെത്തിയ മാസ്സ്ആക്ഷന് കോമഡി ചിത്രം ‘ടര്ബോ’ 70 കോടി കളക്ഷന് നേടി മുന്നേറുന്നു. ചിത്രം റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും തിയേറ്ററുകളില് ഈ സിനിമ കാണാന് വന് തിരക്കാണ്. ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികള് ടര്ബോ ജോസിനെ ഏറ്റെടുത്തു കഴിഞ്ഞു.
കേരളത്തില് നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്ചയിലെ കുതിപ്പ് രണ്ടാം ആഴ്ചയിലും തുടരാന് ടര്ബോയ്ക്ക് സാധിച്ചു. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.
സൗദി അറേബ്യയുടെ സിനിമാ ചരിത്രത്തില് ഏറ്റവും കൂടുതല് റെക്കോര്ഡ് സൃഷ്ടിച്ച ചിത്രമായി ടര്ബോ മാറി. വെറും 8 ദിവസം കൊണ്ടാണ് മുന്പന്തിയില് ഉണ്ടായിരുന്ന മഞ്ഞുമ്മല് ബോയ്സിനെ ടര്ബോ പിന്നിലാക്കിയത്. സൗദിയില് മാത്രമല്ല മറ്റ് രാജ്യങ്ങളിലും ടര്ബോയുടെ കുതിപ്പ് തുടരുകയാണ്. സൗദി അറേബ്യയില് ഏറ്റവും വലിയ ആദ്യ ദിന കളക്ഷന് നേടുന്ന മലയാള ചിത്രമെന്ന റെക്കോര്ഡും ടര്ബോ സ്വന്തമാക്കിയിരുന്നു.
ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന് വേഫറര് ഫിലിംസും ഓവര്സീസ് ഡിസ്ട്രിബ്യൂഷന് ട്രൂത്ത് ഗ്ലോബല് ഫിലിംസുമാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.