[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സിനിമയായത് ഇന്ത്യയിലെ ഏറ്റവും മികച്ച തിരക്കഥ; ആമിർ ഖാൻ- രാജ്‌കുമാർ ഹിറാനി ടീമിനെ അമ്പരപ്പിച്ച ഉള്ളൊഴുക്ക് വരുന്നു

കഴിഞ്ഞ വർഷമാണ് കൂടത്തായി കൊലപാതക പരമ്പരയുടെ കഥ പറഞ്ഞ കറി ആൻഡ് സയനൈഡ് എന്ന ഒടിടി ചിത്രം പുറത്ത് വരികയും സൂപ്പർ ഹിറ്റാവുകയും ചെയ്തത്. ഈ ചിത്രം സംവിധാനം ചെയ്ത് കയ്യടി നേടിയ ക്രിസ്റ്റോ ടോമി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ ഉള്ളൊഴുക്ക് ജൂൺ 21 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. പ്രശസ്ത നടിമാരായ ഉർവശിയും പാർവതിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ബോളിവുഡിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ആർ എസ് വി പി, മാക്ഗഫിൻ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ റോണി സ്ക്രൂവാല, ഹണി ട്രെഹാൻ, അഭിഷേക് ചൗബേ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച തിരക്കഥ എന്ന പുരസ്‍കാരം നേടിയ ഒന്നാണ് ക്രിസ്റ്റോ ടോമി രചിച്ച ഉള്ളൊഴുക്ക് എന്നതാണ് ഏറ്റവും കൗതുകരമായ വസ്തുത. 2018 ഇൽ നടന്ന സിനിസ്ഥാൻ ഇന്ത്യ സ്റ്റോറി ടെല്ലർ കോണ്ടെസ്റ്റിലാണ് ക്രിസ്റ്റോ ടോമി രചിച്ച ഈ തിരക്കഥക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവർ ജൂറി അംഗങ്ങളായി ഉണ്ടായിരുന്ന കമ്മിറ്റിയാണ് ഈ തിരക്കഥക്ക് ഒന്നാം സ്ഥാനം നൽകിയത്. അന്ന് അവിടെ രണ്ടാം സ്ഥാനം നേടിയ തിരക്കഥയാണ് ഈ അടുത്തിടെ ആമിർ ഖാൻ തന്നെ നിർമ്മിച്ച ലാപതാ ലേഡീസ് എന്ന സൂപ്പർ ഹിറ്റ് ചിത്രം. ഏതായാലും അന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച തിരക്കഥക്കുള്ള അവാർഡ് നേടിയ ഉള്ളൊഴുക്കാണ് ആറ് വർഷം കഴിഞ്ഞു സിനിമയായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

സുഷിൻ ശ്യാം സംഗീതമൊരുക്കിയ ഉള്ളൊഴുക്കിന് കാമറ ചലിപ്പിച്ചത് ഷെഹ്നാദ് ജലാൽ, എഡിറ്റ് ചെയ്തത് കിരൺ ദാസ് എന്നിവരാണ്. റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ സഹനിർമ്മാതാവായി എത്തിയ ഈ ചിത്രത്തിന്റെ ടാഗ് ലൈൻ “രഹസ്യങ്ങൾ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും” എന്നാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.