മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. ഈ കഴിഞ്ഞ കോവിഡ് ലോക്ക് ഡൌൺ സമയത്തു തായ്‌ലൻഡിൽ ആയിരുന്ന വിസ്മയ എന്ന മായ മോഹൻലാൽ അവിടെ ആയോധന കല പഠിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മുയ് തായ് എന്ന ആയോധന കല പഠിച്ച വിസ്മയ മോഹൻലാൽ വലിയ ഫിസിക്കൽ മേക് ഓവർ നടത്തിയാണ് അവിടെ നിന്ന് തിരിച്ചു വന്നത്. കൂടിയ ശരീരഭാരം കാരണം ഏറെ ബുദ്ധിമുട്ടിയ താൻ തായ്‌ലൻഡിൽ എത്തിയതിനു ശേഷം 22 കിലോയാണ് കുറച്ചതെന്നും വിസ്മയ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്‌തമാക്കി. വിസ്മയയുടെ മേക് ഓവർ ചിത്രങ്ങളും വലിയ ശ്രദ്ധ നേടി. എന്നാൽ ഇതിനൊക്കെയൊപ്പം ഒരു കലാകാരി കൂടിയാണ് വിസ്മയ മോഹൻലാൽ. താൻ ഒരു ബുക്ക് പബ്ലിഷ് ചെയ്യാൻ പോകുന്ന വിവരം മായ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിന്റെ പ്രകാശന തീയതി പുറത്തു വിട്ടു കൊണ്ട് മോഹൻലാൽ ഇട്ട ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
സ്വന്തമായി എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേർത്ത് ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്ന പേരിലാണ് മായ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഫെബ്രുവരി പതിനാലിന് ആണ് ഈ പുസ്തകം പുറത്തു വരുന്നത് എന്നും ഒരു അച്ഛനെന്ന നിലയിൽ മകളെ കുറിച്ചോർത്തു അഭിമാനിക്കുന്ന നിമിഷമാണ് ഇതെന്നും മോഹൻലാൽ കുറിക്കുന്നു. ഇത് കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബറോസ് എന്ന ചിത്രത്തിൽ സംവിധാന സഹായിയായി വിസ്മയ ജോലി ചെയ്യുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും ഏറെ അറിയപ്പെടുന്ന ഒരു താരമാണ്. ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച പ്രണവ് ഇപ്പോൾ വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.