ഇന്ന് ബോളിവുഡിലെ ഏറ്റവും മികച്ച സംവിധായകനാണ് രാജ് കുമാർ ഹിറാനി. വമ്പൻ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള അദ്ദേഹമൊരുക്കുന്ന ചിത്രങ്ങൾ ഒരേ സമയം വലിയ ജനപ്രീതിയും നിരൂപക പ്രശംസയും നേടുന്നവയാണ്. മുന്നാഭായ് എം ബി ബി എസ്, ലഗേ രഹോ മുന്നേ ഭായ്, 3 ഇഡിയറ്റ്സ്, പി കെ, സഞ്ജു എന്നീ മഹാവിജയങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം ഇനി സംവിധാനം ചെയ്യാൻ പോകുന്നത് ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഡങ്കി എന്ന ചിത്രമാണ്. ഇപ്പോഴിതാ, തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകനായ സുകുമാറിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് രാജ് കുമാർ ഹിറാനി. പുഷ്പ എന്ന സുകുമാർ ചിത്രം കണ്ടതിനു ശേഷമാണു രാജ് കുമാർ ഹിറാനി സുകുമാറിനെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ടു വന്നത്. പുഷ്പ താൻ നേരത്തെ കണ്ടതാണെങ്കിലും, സുകുമാറിന്റെ ഫോൺ നമ്പർ കയ്യിലില്ലാത്തതു കൊണ്ടാണ് അഭിനന്ദനം അറിയിക്കാൻ വൈകിയതെന്നും പുഷ്പ എന്ന ചിത്രം തനിക്കു ഒരുപാട് ഇഷ്ടമായെന്നും സുകുമാറിന് അയച്ച സന്ദേശത്തിൽ രാജ് കുമാർ ഹിറാനി പറയുന്നു.
ആ ചിത്രത്തിന്റെ രചനയും, അതിന്റെ സംഗീതവും, അതിലെ ദൃശ്യങ്ങളും,ചിത്രം മൊത്തത്തിൽ ഒരുക്കിയിരിക്കുന്ന ശൈലിയുമെല്ലാം ഏറെ ഇഷ്ടപെട്ടുവെന്നു പറഞ്ഞ രാജ് കുമാർ ഹിറാനി, ഇനിയും ഇത്തരത്തിലുള്ള ഗംഭീര ചിത്രങ്ങൾ സുകുമാറിൽ നിന്നുണ്ടാവാൻ കാത്തിരിക്കുന്നുവെന്നും കുറിച്ചു. അതിനു മറുപടിയായി സുകുമാർ പറയുന്നത്, രാജ് കുമാർ ഹിറാനിയെ പോലൊരാളിൽ നിന്ന് ലഭിക്കുന്ന അഭിനന്ദനം വളരെ വലുതാണെന്നും അദ്ദേഹത്തിന്റെ വലിയ ഒരാരാധകനാണ് താനെന്നുമാണ്. മറുപടി അയക്കാൻ വൈകിയത്, ഹിറാനിയുടെ അഭിനന്ദന മെസേജ് താൻ സുഹൃത്തുകൾക്ക് പങ്കു വെച്ച് കൊണ്ടിരുന്നതിനാലാണെന്നും സുകുമാർ പറയുന്നു. ഇപ്പോൾ പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ ദി റൂൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സുകുമാർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.