ബോളിവുഡിലെ ഏറെ ശ്രദ്ധേയമായ നടിയാണ് റിയ ചക്രവർത്തി. അടുത്തിടെ മരണമടഞ്ഞ നടൻ സുശാന്തിന്റെ കാമുകി കൂടിയായിരുന്നു റിയ. സുശാന്തിന്റെ കേസുമായി റിയയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചു ഒരുപാട് മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഒരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് റിയ ചക്രവർത്തിയെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ റിയ ധരിച്ചിരുന്ന ടീ ഷർട്ടിലെ വാചകങ്ങളാണ് ഇപ്പോൾ വിവാദങ്ങൾ സൃഷ്ട്ടിക്കുന്നത്.
റോസുകൾ ചുവപ്പാണ്, വയലറ്റുകള്‍ നീലയും, പുരുഷാധിപത്യത്തെ നമുക്കൊന്നിച്ച് തകർക്കാം, എന്നാണ് റിയയുടെ ടി ഷർട്ടിൽ എഴുതിയിരിക്കുന്ന വാചകങ്ങൾ. റിയയെ പിന്തുണച്ചു ഒരുപാട് ബോളിവുഡ് താരങ്ങളും ഫെമിനിസ്റ്റുകളും രംഗത്ത് എത്തിയിരിക്കുകയാണ്. മലയാളത്തിൽ നിന്ന് നടിയും ഫെമിനിസ്റ്റുമായ റിമ കല്ലിങ്കൽ സമൂഹ മാധ്യമങ്ങളിൽ റിയയുടെ ടി ഷർട്ടിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ടി ഷർട്ടിലെ വാചകങ്ങൾ സുശാന്തിന്റെ മരണവുമായി ബന്ധപ്പെടുത്തുകയാണ് മാധ്യമങ്ങൾ. വിദ്യ ബാലന്‍, അനുരാഗ് കശ്യപ്, കരീന കപൂര്‍, സോനം കപൂര്‍ സ്വര ഭാസ്‌കര്‍ തുടങ്ങിയ താരങ്ങള്‍ റിയയ്ക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സത്യം തെളിയുന്നത് വരെ നടിയെ വേട്ടയാടുന്നത് ശരിയല്ല എന്നാണ് ബോളിവുഡിലെ പ്രമുഖ നടിമാർ ചൂണ്ടിക്കാട്ടുന്നത്. മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ള റിയയെ പോലെയുള്ള നടിമാരെ പിന്തുണയ്ക്കരുതെന്നും സമൂഹത്തിൽ തെറ്റായ സന്ദേശമാണ് ഇത് നൽകുന്നതെന്ന് വിമർശിക്കുന്നവരുണ്ട്. നടൻ സുശാന്തിന്റെ കേസ് ഇപ്പോൾ സി.ബി.എ യാണ് അന്വേഷിക്കുന്നത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് കണ്ടുപിടിക്കണമെന്നും സത്യം പുറത്ത് കൊണ്ടു വരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുപാട് പേർ ഇപ്പോഴും സുശാന്തിന്റെ കേസിന്റെ പിന്നാലെയുണ്ട്.
ഫോട്ടോ കടപ്പാട്: ട്വിറ്റെർ
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.