[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എല്ലാ ദിവസവും ഗോമൂത്രം കുടിക്കാറുണ്ട്; കാരണം വെളിപ്പെടുത്തി അക്ഷയ് കുമാർ

അക്ഷയ് കുമാറും ബിയർ ഗ്രിൽസും അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ നല്ലൊരു സൗഹൃദ സംഭാഷണം നടത്തിയിരുന്നു. ഇൻടു ദി വൈൽഡ് എന്ന പരിപാടിയ്ക്ക് വേണ്ടി ഇരുവരും ഒന്നിച്ച് ചേർന്ന് നടത്തിയ സാഹസങ്ങളെ കുറിച്ചും ഇൻസ്റ്റാഗ്രാം ലൈവിൽ അക്ഷയ കുമാർ സൂചിപ്പിക്കുകയുണ്ടായി. നടി ഹുമാ ഖുറേഷിയും ലൈവിൽ ഭാഗമായിരുന്നു. അക്ഷയ് കുമാർ നായകനായിയെത്തുന്ന ബെൽ ബോട്ടം എന്ന ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഹുമാ ഖുറേഷിയാണ്. ബന്ദിപൂർ നാഷണൽ പാർക്ക്, ടൈഗർ റിസർവ് എന്നീ സ്ഥലങ്ങളിലാണ് ഇൻടു ദി വൈൽഡ് സ്‌പെഷ്യൽ എപ്പിസോഡ് ഷൂട്ട് ചെയ്തതെന്ന് അക്ഷയ് കുമാർ വ്യക്തിമാക്കി.

നടൻ അക്ഷയ് കുമാറും ബിയർ ഗ്രിൽസും ഇൻടു ദി വൈൽഡിന്റെ പുതിയ എപ്പിസോഡിന്റെ പ്രൊമോയിൽ ആന പിണ്ഡം കഴിക്കുന്ന ഭാഗത്തിനെ കുറിച്ചു ഹുമാ ഖുറേഷി ഇൻസ്റ്റാഗ്രാം ലൈവിൽ ചോദിക്കുകയുണ്ടായി. അത് കഴിക്കുന്നത് ഏറെ പ്രായസമുള്ള കാര്യം അല്ലായിരുന്നുവെന്നും ആയുർവേദിക് കാരണങ്ങൾകൊണ്ട് എന്നും താൻ ഗോമൂത്രം കുടിക്കാറുണ്ടന്ന് അക്ഷയ് കുമാർ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ഈഗോ ഇല്ലാത്ത തമാശക്കാരനായാണ് അക്ഷയ് കുമാറിനെ ബിയർ ഗ്രിൽസ് വിശേഷിപ്പിച്ചിരിക്കുന്നത്. അക്ഷയ് കുമാറിന്റെ ഹ്യൂമിലിറ്റിയും ഫിറ്റ്നെസും തന്നെ ഏറെ ആകർഷിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിയർ ഗ്രിൽസിന്റെ കൂടെ വീണ്ടും ഒരു ഷോയിൽ ഭാഗമാവാൻ താൻ ഏറെ ആഗ്രഹിക്കുന്നു എന്ന് അക്ഷയ് കുമാർ വെളിപ്പെടുത്തി. ഒരുപാട് സാഹസങ്ങൾ നിറഞ്ഞതും സർവൈവ് ചെയ്യുവാൻ ഏറെ കഷ്ടപ്പെടുന്നതുമായ ഒരു ഷോയാണ് ഇൻടു ദി വൈൽഡ്. അക്ഷയ് കുമാർ- ബിയർ ഗ്രിൽസ് ഒന്നിക്കുന്ന എപ്പിസോഡ് സെപ്റ്റംബർ 11 രാത്രി 8 മണിക്ക് ഡിസ്‌കവറി പ്ലസിൽ പ്രദർശനത്തിനെത്തും. ഡിസ്‌കവറി ചാനലിൽ സെപ്റ്റംബർ 14 രാത്രി 8 മണിക്കും പുറത്തിറങ്ങും.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

7 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.