മലയാള സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി കടന്നുവന്ന വ്യക്തിയാണ് സൗബിൻ ഷാഹിർ. പിന്നീട് ഒരുപാട് ചെറിയ വേഷങ്ങൾ മലയാളത്തിൽ ചെയ്തതിന് ശേഷം പ്രേമം എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് സൗബിൻ കരിയറിൽ ഒരു വഴിത്തിരിവ് സൃഷ്ട്ടിച്ചത്. പറവ എന്ന ചിത്രത്തിലൂടെ താരം സംവിധായകനായി മാറുകയായിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അദ്ദേഹം ആദ്യമായി നായക വേഷവും കൈകാര്യം ചെയ്തു. സൗബിൻ നായകനായിയെത്തുന്ന ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ സൗബിൻ ചിത്രമായ വെള്ളരിക്കാപട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. പോസ്റ്ററിന് ആശംസകൾ നേർന്നുകൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ താരങ്ങളും സംവിധായകരും രംഗത്തെത്തിയിരിക്കുകയാണ്.
ബോളിവുഡ് താരം അനിൽ കപൂർ, ഇന്ത്യൻ സിനിമയിലെ എല്ലാ ഭാഷകളിലും തന്റേതായ സ്ഥാനമുള്ള മാധവൻ, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവർ ചിത്രത്തിന് ആശംസകൾ നേർന്നിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടും സംവിധായകന്‍ മഹേഷ് വെട്ടിയാറിന് അഭിനന്ദിച്ചും അനില്‍ കപൂറിന്റെ ട്വിറ്റർ പോസ്റ്റ് ഏറെ ശ്രദ്ധേയമായിരുന്നു. വെള്ളരിക്കാപട്ടണം ലാഫ് റവലൂഷന്‍ എന്ന വാചകം നൽകിയാണ് മാധവൻ ചിത്രം പങ്കുവെച്ചത്. ഈ പോസ്റ്ററില്‍ തന്റെ കണ്ണുകൾ ആകർഷിച്ചത് അതിന്റെ മനോഹാരികത കൊണ്ട് മാത്രമല്ലയെന്നും തനിക്ക് പ്രിയപ്പെട്ടവരായ മഞ്ജുവിന്റെയും സൗബിന്റെയും സാന്നിധ്യം കൊണ്ടുകൂടിയാണ് എന്ന് ഗൗതം മേനോൻ കുറിക്കുകയുണ്ടായി. സ്മാഷിങ് എന്ന് മഞ്ജുവിനേയും ബ്രില്യന്റ് എന്ന് സൗബിനേയും ഗൗതം മേനോൻ വിശേഷിപ്പിച്ചിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ടോവിനോ, ബിജു മേനോൻ, പ്രിയദർശൻ തുടങ്ങിയവർ ചിത്രത്തിന് ആശംസകൾ നേർന്നിട്ടുണ്ട്. തെന്നിന്ത്യന്‍താരങ്ങളായ മേഘ ആകാശ്, നിധി അഗര്‍വാള്‍, റൈസ വില്‍സന്‍, അക്ഷരഗൗഡ, രജീന കസാന്‍ഡ്ര, ഹേബ പട്ടേൽ പ്രമുഖ സംവിധായകരായ വിക്രം കുമാര്‍, ആര്‍.രവികുമാര്‍, അറുമുഖ കുമാര്‍, ജോണ്‍ മഹേന്ദ്രന്‍ എന്നിവരും വെള്ളരിക്കാപട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.