റാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി എന്ന ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് വിവേക് ഒബ്‌റോയ്. മോഹൻലാൽ, അജയ് ദേവ്ഗൺ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ആ ചിത്രത്തിലെ മികച്ച പ്രകടനം വിവേക് ഒബ്‌റോയ് എന്ന നടന് വലിയ പ്രശംസയാണ് നേടിക്കൊടുത്തത്. അതിനു ശേഷം നായകനായും വില്ലനായുമെല്ലാം ഒട്ടേറെ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച വെച്ച വിവേക് ഒബ്‌റോയ് കഴിഞ്ഞ വർഷം മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ലൂസിഫർ എന്ന പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിലെ ബോബി എന്ന വില്ലൻ വേഷമവതരിപ്പിച്ച വിവേക് ഒബ്‌റോയ്‌ക്ക് ഇതിനോടകം ആ ചിത്രത്തിലെ പ്രകടനത്തിന് മികച്ച വില്ലനുള്ള രണ്ടു അവാർഡുകൾ ലഭിച്ചു കഴിഞ്ഞു. അതിൽ വനിതാ അവാർഡ് സ്വീകരിക്കാൻ എത്തിയ വിവേക് ഒബ്‌റോയ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടുകയാണ്.
താൻ ഹൈദരാബാദിൽ വെച്ച് മമ്മുക്കയെ കണ്ടിരുന്നു എന്നും, തങ്ങൾ രണ്ടു പേരും അവിടെ ഷൂട്ടിങ്ങിനു വന്നപ്പോൾ ജിമ്മിൽ വെച്ചാണ് കണ്ടതെന്നും വിവേക് പറയുന്നു. തന്നെക്കാളും കൂടുതൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചെറുപ്പക്കാരൻ ആരാണെന്നു നോക്കിയപ്പോഴാണ് മമ്മുക്കയെ കണ്ടത് എന്ന് പറഞ്ഞ വിവേക് ചോദിക്കുന്നത് ഈ പ്രായത്തിലും മമ്മുക്കക്ക് ഇത്ര കഠിനമായി വർക്ക് ഔട്ട് ചെയ്യാൻ എങ്ങനെ സാധിക്കുന്നു എന്നാണ്. ഈ വർഷം 69 വയസ്സ് തികയുന്ന മമ്മൂട്ടി ഇപ്പോഴും മലയാളത്തിലെ ഏറ്റവും ബോഡി ഫിറ്റ്നെസ്സുള്ള നടന്മാരിലൊരാളാണ്. ഏതായാലും ബോളിവുഡ് താരങ്ങൾ വരെ മോളിവുഡിന്റെ മമ്മുക്കയുടെ സിനിമയോടുള്ള ആവേശം കണ്ടമ്പരന്നിരിക്കുകയാണ്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.