കന്നഡയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ പതിപ്പുകള്‍ക്കും ഹിന്ദി പതിപ്പിനുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത് .പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതല്‍മുടക്കിലാണ് നിർമ്മിച്ച ചിത്രത്തിന് ബോസ്‌ഓഫീസിൽ റെക്കോർഡ് കളക്ഷനാണ് നേടിയത്. അൻപതു ദിവസങ്ങൾ പിന്നിടുന്ന സിനിമയുടെ ആകെ കലക്‌ഷൻ 225 കോടിയാണ്.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രക്രാരം ഇന്ത്യമുഴുവൻ തരംഗമായിരിക്കുന്നകെ ജി ഫ് രണ്ടാംഭാഗത്തിൽ ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്തുമുണ്ടാകുമെന്നാണ്, രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും .ആദ്യഭാഗത്തിൽ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന വില്ലൻ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക. കെ ജി ഫ് ഒന്നിനായി സഞ്ജയ് ദത്തിനെ സമീപിച്ചിരുന്നു എന്നാൽ മറ്റു സിനിമകളുടെ ചിത്രീകരണത്തിരക്കായതിനാൽ കരാർ ഒപ്പുവെയ്ക്കാന്‍ സഞ്ജയ് ദത്തിന് കഴിഞ്ഞില്ല.
കെജിഎഫ് ആദ്യഭാഗത്തേക്കാള്‍ മുകളില്‍ നില്‍ക്കുന്നതാവും രണ്ടാം ഭാഗമെന്നും ചിത്രം ഹോളിവുഡ് നിലവാരത്തിലാവും പുറത്തെത്തുകയെന്നും സംവിധായകൻ പറയുന്നു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.