മലയാളത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം, ആരാധകർ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒടിയനിൽ നിന്നുമാണ് പുതിയ വാർത്തകൾ എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണത്തിനായി അതിരപ്പിള്ളിയിൽ മോഹൻലാലും മഞ്ജു വാര്യരും കഴിഞ്ഞ വാരം എത്തിയിരുന്നു. ചിത്രീകരണ വേളയിൽ മമ്മൂട്ടിയും ചിത്രീകരണം നടക്കുന്ന അതിരപ്പിള്ളിയിൽ എത്തിയെന്നും ചിത്രത്തിൽ ഒരു വേഷത്തിൽ മമ്മൂട്ടി എത്തുന്നുവെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ അതിനെയെല്ലാം കഴിഞ്ഞ ദിവസം സംവിധായകനായ വി. എ ശ്രീകുമാർ തള്ളിക്കളഞ്ഞു. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പുന്നത് ഒടിയന്റെ ഗുരുവേഷം ആണെന്നാണ് വാർത്തകൾ വന്നത്. എന്നാൽ അദ്ദേഹമല്ല കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നും ചിത്രത്തിൽ വളരെയേറെ പ്രാധാന്യമുള്ള കഥാപാത്രം ബോളീവുഡിൽ നിന്നുമുള്ള ഒരാളായിരിയ്ക്കും ചെയ്യുന്നതെന്നും അറിയിച്ചിരുന്നു. സൗത്ത് ഇന്ത്യൻ ചിത്രങ്ങളിൽ ഇന്നേവരെ അഭിനയിച്ചിട്ടില്ലാത്ത ആളായിരിക്കും എന്നും സംവിധായകൻ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രശസ്ത ബോളീവുഡ് താരം മനോജ് ജോഷിയാണ് എത്തുന്നത് എന്ന വിവരം പുറത്തുവിട്ടത്.
ഗുജറാത്ത് സ്വദേശിയായ മനോജ് ജോഷി കളേഴ്സ് ടി. വി യിലെ അശോക എന്ന സീരിയലിൽ ചാണക്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രശസ്തനാകുന്നത്. പിന്നീട് നിരവധി ബോളീവുഡ് ചിത്രങ്ങളിലൂടെ അദ്ദേഹം ബോളീവുഡ് സിനിമയുടെ അമരത്തെത്തി. 2018 ൽ രാജ്യം അദ്ദേഹത്തെ പത്മ പുരസ്കാരം നൽകി ആദരിച്ചു. പ്രിയദർശൻ സിനിമകളിലെ നിത്യ സാന്നിധ്യം കൂടിയായിരുന്നു മനോജ് ജോഷി. മോഹൻലാൽ നായകനായ ഒടിയന്റെ ഷൂട്ടിങ് വാഗമണ്ണിലേക്ക് മാറുകയാണ്, മനോജ് ജോഷിയുൾപ്പെടുന്ന ചിത്രീകരണം അവിടെ വച്ചായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംങ്ങ് അവസാന ഘട്ടത്തിലാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.