മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. മോഹൻലാൽ ആരാധകർ ഈ അടുത്ത കാലത്ത് ഇത്രയധികം ആകാംഷയോടെ ഒരു ചിത്രത്തിനായി കാത്തിരുന്നിട്ടില്ല എന്ന് തന്നെ പറയാം. കാരണം ചിത്രത്തിനായി മോഹൻലാൽ സ്വീകരിച്ച പ്രയത്നങ്ങൾ തന്നെയാവും. ചിത്രത്തിനായി മോഹൻലാൽ അതികഠിന പരിശീലനങ്ങളാണ് നടത്തിയത്. രണ്ടാമൂഴത്തിന്റെ സംവിധാനം ഒരുക്കുന്ന വി. ഏ. ശ്രീകുമാർ അതിനു മുന്നോടിയായി ഒരുക്കുന്ന സിനിമ എന്ന നിലയിലും ഒടിയൻ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഒടിയനിൽ ഒടിയൻ മാണിക്യനായി എത്താൻ മോഹൻലാൽ തന്റെ സിനിമ കരിയറിലെ തന്നെ ഏറ്റവും വലിയ മേക്കോവറാണ് സ്വീകരിച്ചത് ചിത്രത്തിനായി ഏതാണ്ട് 125 ഓളം ദിവസമാണ് മോഹൻലാൽ നീക്കിവച്ചതും. ആക്ഷൻ രംഗങ്ങൾ ഉൾപ്പടെ അതിസാഹസിക രംഗങ്ങൾ ഉൾപ്പെട്ട ചിത്രത്തിൽ ബോളീവുഡിൽ നിന്നും കോളീവുഡിൽ നിന്നും വരെ താരങ്ങൾ എത്തിയിരുന്നു.
ചിത്രത്തിൽ വില്ലൻ കഥാപാത്രമായ രാവുണ്ണിയായി എത്തിയത് പ്രകാശ് രാജായിരുന്നു. അദ്ദേഹം ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള വേഷത്തിൽ എത്തിയപ്പോൾ ബോളീവുഡ് താരം മനോജ് ജോഷിയും ചിത്രത്തിലേക്ക് എത്തി. ഹിന്ദി സീരിയലിലൂടെ സുപരിചിതനായ മനോജ് ജോഷി ഏറെ ബോളീവുഡ് സിനിമയിലെ സ്ഥിരം സാന്നിധ്യമാണ്. ഷൂട്ടിങ്ങിന്റെ അവസാന ദിവസങ്ങളിലാണ് അദ്ദേഹം ഒടിയനിൽ ജോയിൻ ചെയ്തതും. ഒരു രംഗത്തിന്റെ ചിത്രീകരണത്തിന് ശേഷം മനോജ് ജോഷിയും സംവിധായകനും അടങ്ങുന്ന സംഘം ആർപ്പുവിളിക്കുന്ന രംഗമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മനോജ് ജോഷിയും ഉച്ചത്തിൽ ശബ്ദമുയർത്തി ആരവങ്ങൾക്കൊപ്പം ചേരുന്നുണ്ട്. കഴിഞ്ഞ മാസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത്. ചിത്രം മറ്റ് വർക്കുകളിലേക്ക് ഇപ്പോൾ കടന്ന് കഴിഞ്ഞു. ചിത്രം പൂജ റിലീസായി തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.